ദുല്‍ഖറിന്‍റെ അനിയനെപ്പോലെ! കമന്‍റിന് മമ്മൂട്ടി നല്‍കിയ മറുപടി? ബിലാല്‍ വരുന്നുണ്ടെന്നും താരം!

പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷനുമായാണ് ഗാനഗന്ധര്‍വന്‍ എത്തുന്നത്. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം വീണ്ടും രമേഷ് പിഷാരടി സംവിധായകനായി എത്തുകയാണ്. ഇതിനകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. വെള്ളിയാഴ്ച തന്നെ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നും റിലീസിന് മുന്നോടിയായി അദ്ദേഹത്തിനൊപ്പം ലൈവ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താനെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. മമ്മൂട്ടിയുടെ പേജിലൂടെ എത്തുമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു.

മമ്മൂട്ടി ലൈവില്‍ എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ എല്ലാവരും കാത്തിരിപ്പിലായിരുന്നു. ഷൈലോക്കിന്റെ സെറ്റില്‍ വെച്ചായിരുന്നു പിഷാരടിയും മമ്മൂട്ടിയും ലൈവില്‍ എത്തിയത്. ബാദുഷ, ഹരി പി നായര്‍, ജോബി ജോര്‍ജ് തുടങ്ങിയവരും ഗാനഗന്ധര്‍വന് ആശംസ നേര്‍ന്ന് എത്തിയിരുന്നു. കഴുത്തറപ്പന്‍ പലിശക്കാരനായാണ് ഷൈലോക്കില്‍ മമ്മൂട്ടി എത്തുന്നത്. രാജ്കിരണും മീനയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ജോബി ജോര്‍ബാണ്. ലൈവ് വീഡിയോയിലെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ദുല്‍ഖറിന്റെ അനിയന്‍

ലുക്കിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് മമ്മൂട്ടി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് അദ്ദേഹം എപ്പോഴും എത്താറുള്ളത്. നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. ഫേസ്ബുക്ക് ലൈവിലേക്ക് എത്തിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ ഇളയ അനിയനെപ്പോലെയുണ്ടല്ലോ എന്ന് ആരാധകന്‍ കമന്റ് ചെയ്തിരുന്നു. നേരത്തെയും ഇത്തരത്തിലുള്ള കമന്റുകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ദുല്‍ഖര്‍ ഇത് കേള്‍ക്കണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചീത്ത വിളിക്കുമോ?

മമ്മൂട്ടി ഒരു ഹൈപ്പര്‍ മാര്‍ക്കറ്റാണെന്ന തരത്തിലായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ഇതാദ്യമായാണല്ലോ ഇങ്ങനെയൊരു കമന്റ് എന്നായിരുന്നു താരത്തിന്റെ മറുപടി. ഷൂട്ടിംഗ് തിരക്കിനിടയില്‍ നിന്നുമായിരുന്നു മമ്മൂട്ടി ലൈവിലേക്ക് എത്തിയത്. ലൈവില്‍ ആദ്യമായാണ് ചീത്ത വിളിക്കുമോ എന്തോയെന്ന തരത്തിലുള്ള ആശങ്കയുമായാണ് അദ്ദേഹം എത്തിയത്. ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത് പോലെയുള്ള പരിഭ്രമം അദ്ദേഹത്തില്‍ പ്രകടമായിരുന്നു.

തള്ളിത്തള്ളി താഴെയിടുമോ?

തന്നെ മുന്നിലിരുത്തി മുഖസ്തുതി പറയുന്നതിനോടോ മറ്റ് പുകഴ്ത്തലുകള്‍ നടത്തുന്നതിനോടൊ തീരെ താല്‍പര്യമില്ലെന്ന് മുന്‍പ് തന്നെ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. പിഷാരടിയാവട്ടെ അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കുന്നതിലൂടെ തനിക്ക് ലഭിച്ച സൗഭാഗ്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു. ഇത് കേട്ടപ്പോഴാണ് അദ്ദേഹം തിരിച്ച് കൊട്ടിയത്. തള്ളിത്തള്ളി ഫോണ്‍ താഴെ വീഴുമെന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്. ഇരുത്തിക്കൊണ്ട് പുകഴ്ത്തുന്നത് കേള്‍ക്കാന്‍ വയ്യെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

 ലൈവ് വീഡിയോ വൈറല്‍

സമൂഹ മാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തങ്ങളാല്‍ക്കഴിയാവുന്ന തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും ഇനി നിങ്ങളാണ് സിനിമയെക്കുറിച്ച് പറയേണ്ടതെന്നും പിഷാരടി പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചും പുതിയ വിശേഷത്തെക്കുറിച്ചുമൊക്കെയായിരുന്നു ആരാധകര്‍ ചോദിച്ചത്.

ബിലാല്‍ വരുമോ?

അമല്‍ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ ഒരുങ്ങുന്നുവെന്നുള്ള പ്രഖ്യാപനം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ഫാന്‍ മേഡ് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ലൈവ് വീഡിയോയിലേക്കായി എത്തിയപ്പോഴും ബിലാലിനെക്കുറിച്ച് ചോദിച്ചിരുന്നു. ബിലാല്‍ വരും, അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X