മമ്മൂട്ടിയായിരിക്കുമെന്നുറപ്പിച്ചോ! ഇത് കേട്ടാല്‍ അദ്ദേഹം നിരസിക്കില്ലെന്ന് ശ്യാമപ്രസാദിനോട് രഞ്ജിത്

Recommended Video

മമ്മൂട്ടി ശ്യാമപ്രസാദ് പുതിയ ചിത്രം എത്തുന്നു | filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ സംവിധായകരിലൊരാളാണ് ശ്യാമപ്രസാദ്. തിരക്കഥയും സംവിധാനവും മാത്രമല്ല അഭിനേതാവായും അദ്ദേഹം എത്തിയിരുന്നു. കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ സംവിധായകനായി അരങ്ങേറിയത്. അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍, ഋതു, കേരള കഫേ, ഇലക്ട്ര, ഇംഗ്ലീഷ് വിഗ്ലീഷ്, ആര്‍ടിസ്റ്റ്, ഇവിടെ, ഹേയ് ജൂഡ് തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. മമ്മൂട്ടിയും അദ്ദേഹവും വീണ്ടും ഒരുമിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ഒരേ കടല്‍. ഡോക്ടര്‍ എസ് നാഥന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ പരനോരമയുള്‍പ്പടെ നിരവധി ചലച്ചിത്ര മേളകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ദേശീയ അവാര്‍ഡിലും സംസ്ഥാന അവാര്‍ഡിലും ഈ സിനിമ തിളങ്ങി നിന്നിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഇന്നും ആസ്വാദകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഹേയ് ജൂഡിന് ശേഷം അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

സാറാ ജോസഫിന്റെ നോവലിനെ അടിസ്ഥാനമാക്കി

സാറാ ജോസഫിന്റെ നോവലിനെ അടിസ്ഥാനമാക്കി

തന്റെ സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള സംവിധായകനാണ് ശ്യാമപ്രസാദ്. അദ്ദേഹത്തിന്റെ സിനിമകളില്‍ ഇത് പ്രകടവുമാണ്. ഹേയ് ജൂഡില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും പുതിയ ചിത്രം എന്ന കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ല. സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഇത്തവണ അദ്ദേഹം സിനിമയൊരുക്കുന്നത്. ക്രിസ്തീയ പശ്ചാത്തലത്തിലൊരുക്കിയ നോവലാണിത്. സ്ത്രീ പുരുഷ ബന്ധത്തിലെ വ്യത്യസ്ത ഭാവങ്ങളും വിവാഹിതയായ സ്ത്രീയുടെ ഹോമോസെക്ഷാലിറ്റിയും തുടര്‍സംഭവങ്ങളുമാണ് ഈ നോവലിന്‍രെ പ്രമേയം.

ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നു

ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നു

വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ഇരുവരും ഒന്നിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലാണ്. നിറയെ സിനിമകളുമായി മുന്നേറുന്ന മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്യാമപ്രസാദ് തന്റെ പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്. ഒക്ടോബറിന് ശേഷം സിനിമയുടെ ചിത്രീകരണം തുടങ്ങാനുള്ള നീക്കവും തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. തെലുങ്ക് ചിത്രമായ യാത്രയുടെ തിരക്കിലാണ് മമ്മൂട്ടി ഇപ്പോള്‍. സേതു സംവിധാനം ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്ന മലയാള ചിത്രം.

നിര്‍മ്മാതാവായെത്തുന്നത്

നിര്‍മ്മാതാവായെത്തുന്നത്

മമ്മൂട്ടിയും ശ്യാമപ്രസാദും വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിക്കുമ്പോള്‍ ഇത്തവണത്തെ വരവില്‍ അവര്‍ക്കൊപ്പം വിഷ്ണുവുമുണ്ട്. ശ്യാമപ്രസാദിന്റെ മകനായ വിഷ്ണവാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. മുംബൈയില്‍ പരസ്യകമ്പനി നടത്തിവരുന്നതിനിടയിലാണ് താരപുത്രന്‍ പുതിയ മേഖലയില്‍ തുടക്കം കുറിക്കുന്നത്. സിനിമയില്‍ അണിനിരക്കുന്ന കൂടുതല്‍ താരങ്ങളെക്കുറിച്ചും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ തന്നെയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി സിനിമകള്‍ സ്വീകരിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ പോലും അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ക്യൂവില്‍ നില്‍ക്കുന്ന സംഭവങ്ങളുമുണ്ട്.

രഞ്ജിത്തിന്റെ ഉറപ്പ്

രഞ്ജിത്തിന്റെ ഉറപ്പ്

ശ്യാമപ്രസാദിനോടൊപ്പം അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്തും പങ്കെടുത്തിരുന്നു. മമ്മൂട്ടിയായിരിക്കും നായകനെന്ന് ശ്യാമപ്രസാദ് പറയുമ്പോള്‍ അദ്ദേഹം തന്നെയാണ് നായകനെന്നും ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞാല്‍ ഒരിക്കലും അദ്ദേഹം നിരസിക്കില്ലെന്നുമായിരുന്നു രഞ്ജിത്ത് സാക്ഷ്യപ്പെടുത്തല്‍. ആരാധകരും ഇതേ അഭിപ്രായക്കാരാണ്. സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നവാഗതരെന്നോ പരിചയസമ്പന്നരെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമ സ്വീകരിക്കാറുള്ളത്. അതിനാല്‍ത്തന്നെ ഈ സിനിമയുമായി ഇരുവരുമെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X