»   » മമ്മൂട്ടി കാരണം ഒന്നര ലക്ഷത്തിന്റെ നഷ്ടം; പണം കൊടുത്ത മെഗാസ്റ്റാര്‍ തെറ്റിന് മാപ്പ് പറഞ്ഞു

മമ്മൂട്ടി കാരണം ഒന്നര ലക്ഷത്തിന്റെ നഷ്ടം; പണം കൊടുത്ത മെഗാസ്റ്റാര്‍ തെറ്റിന് മാപ്പ് പറഞ്ഞു

Posted By: Rohini
Subscribe to Filmibeat Malayalam

കഥ അല്‍പം പഴയതാണ്. ന്യൂ ഡല്‍ഹി എന്ന ചിത്രമൊക്കെ സംഭവിയ്ക്കുന്ന വര്‍ഷം. 1987 മമ്മൂട്ടിയെ സംബന്ധിച്ച് കഷ്ടകാലമായിരുന്നു. തുടര്‍ച്ചയായി ഒമ്പത് ചിത്രങ്ങളില്‍ നിര്‍മാതാക്കളെ കുത്തുപാളയെടുപ്പിച്ച് നില്‍ക്കുന്ന വര്‍ഷം.

ഇതിനിടയില്‍ മമ്മൂട്ടി വൈകി വന്നതിനെ തുടര്‍ന്ന് നിര്‍മാതാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായ സംഭവവുമുണ്ടായി. ഈ വിഷയത്തില്‍ ആ കാശ് തിരികെ കൊടുത്ത് നിര്‍മാതാവിനോട് മെഗാസ്റ്റര്‍ മാപ്പും പറഞ്ഞു. എന്തായിരുന്നു ആ സംഭവം, നോക്കാം

കടപ്പാട്; മെട്രോമാറ്റിനി

മമ്മൂട്ടി കാരണം ഒന്നര ലക്ഷത്തിന്റെ നഷ്ടം; പണം കൊടുത്ത മെഗാസ്റ്റാര്‍ തെറ്റിന് മാപ്പ് പറഞ്ഞു

മലയാള സിനിമയില്‍ മമ്മൂട്ടിയെ നാടുകടത്താന്‍ തുടങ്ങിയ വര്‍ഷമായിരുന്നു 1987. തുടര്‍ച്ചയായി ഒമ്പത് ചിത്രങ്ങളില്‍ നിര്‍മാതാക്കളെ കുത്തുപാളയെടുപ്പിച്ച് നില്‍ക്കുന്ന വര്‍ഷം. ന്യൂഡല്‍ഹി സംഭവിക്കുന്നതും 16 ഓളം ചിത്രങ്ങള്‍ക്ക് മമ്മൂട്ടി കരാറൊപ്പിടുന്നതും ഈ വര്‍ഷമാണ്

മമ്മൂട്ടി കാരണം ഒന്നര ലക്ഷത്തിന്റെ നഷ്ടം; പണം കൊടുത്ത മെഗാസ്റ്റാര്‍ തെറ്റിന് മാപ്പ് പറഞ്ഞു

ടി ഇ വാസുദേവന്‍ നായര്‍ നിര്‍മിച്ച് എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്യുന്ന കാലം മാറി കഥമാറി എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അന്നത്തെ പ്രകത്ഭരായ സംവിധായകനും നിര്‍മാതാവുമാണ്. ആയിരത്തിലധികം സിനിമകള്‍ വിതരണം ചെയ്യുകയും 50 ല്‍ അധികം ചിത്രങ്ങള്‍ നിര്‍മിയ്ക്കുകയും ചെയ്ത ആളാണ് ടി ഇ വാസുദേവന്‍ നായര്‍

മമ്മൂട്ടി കാരണം ഒന്നര ലക്ഷത്തിന്റെ നഷ്ടം; പണം കൊടുത്ത മെഗാസ്റ്റാര്‍ തെറ്റിന് മാപ്പ് പറഞ്ഞു

കാലം മാറി കഥ മാറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന ഒരു ദിവസം മമ്മൂട്ടി സെറ്റിലെത്താന്‍ വൈകി. ഏറെ നേരം കാത്തിരുന്നിട്ടും മമ്മൂട്ടി എത്തിയില്ല, ഷൂട്ടിങ് ആരംഭിയ്ക്കുന്നതിനുള്ളില്‍ എത്തും എന്നു കരുതിയിട്ടും വന്നില്ല. മറ്റ് ചിത്രങ്ങളുടെയും തിരക്ക് മമ്മൂട്ടിയെ ബാധിച്ചിരുന്നു

മമ്മൂട്ടി കാരണം ഒന്നര ലക്ഷത്തിന്റെ നഷ്ടം; പണം കൊടുത്ത മെഗാസ്റ്റാര്‍ തെറ്റിന് മാപ്പ് പറഞ്ഞു

അന്നത്തെ തിരക്കുള്ള താരങ്ങളായ ലാലു അലക്‌സ്, തിലകന്‍, ബാലന്‍ കെ നായര്‍, ശോഭന തുടങ്ങിയവരുടെ സമയക്രമങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞതോടെ നിര്‍മാതാവിന് ഒന്നര ലക്ഷത്തോളം രൂപ അന്ന് നഷ്ടം വന്നു.

മമ്മൂട്ടി കാരണം ഒന്നര ലക്ഷത്തിന്റെ നഷ്ടം; പണം കൊടുത്ത മെഗാസ്റ്റാര്‍ തെറ്റിന് മാപ്പ് പറഞ്ഞു

മറ്റ് ചിത്രങ്ങളുടെ തിരക്കില്‍ നിന്നും ഓടിയെത്തിയ മമ്മൂട്ടി നിര്‍മാതാവിനെ ചെന്നു കണ്ടു. കുപിതനായിരുന്ന അദ്ദേഹം, താങ്കള്‍ കാരണം നഷ്ടപ്പെട്ട പണം തിരികെ തരണമെന്നും അതിന് താങ്കള്‍ ബാധ്യസ്ഥനാണെന്നും മമ്മൂട്ടിയോട് പറഞ്ഞു.

മമ്മൂട്ടി കാരണം ഒന്നര ലക്ഷത്തിന്റെ നഷ്ടം; പണം കൊടുത്ത മെഗാസ്റ്റാര്‍ തെറ്റിന് മാപ്പ് പറഞ്ഞു

അപ്പോള്‍ തന്നെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും ചെക്ക് ബുക്ക് എടുത്ത് ചോദിച്ച പണം എഴുതി നിര്‍മാതാവിന് നല്‍കിക്കൊണ്ട് മമ്മൂട്ടി പറഞ്ഞു 'സര്‍, എന്റെ ഭാഗത്തു നിന്നും വന്ന തെറ്റിന് ഞാന്‍ ക്ഷമ ചോദിക്കുന്നു' എന്ന്

English summary
Mammootty apologize to producer for his mistake

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam