»   » പൊതു പരിപാടിയില്‍ വൈകി എത്തി; മമ്മൂട്ടി ക്ഷമ പറഞ്ഞു!!

പൊതു പരിപാടിയില്‍ വൈകി എത്തി; മമ്മൂട്ടി ക്ഷമ പറഞ്ഞു!!

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ട് പഠിക്കാന്‍ പറയുന്നത് വെറുതേയല്ല. സിനിമകളിലായാലും വ്യക്തി ജീവിതത്തിലായാലും മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലും ഒരുപാട് കാര്യങ്ങള്‍ കണ്ട് പഠിക്കാനുണ്ട്.

അത്തരത്തില്‍ ഒരു കാര്യം കൂടെ ഇതാ മമ്മൂട്ടി മാതൃകയായിരിയ്ക്കുന്നു. ഒരു പൊതു പരിപാടിയില്‍ വൈകി എത്തിയതിന് മെഗാസ്റ്റാര്‍ ക്ഷമ പറഞ്ഞു.

എന്തായിരുന്നു പരിപാടി

ഷാര്‍ജയില്‍ തിങ്കളാഴ്ച നടന്ന ഇന്റര്‍നാഷണല്‍ ബുക്ക് ഫയര്‍ ചടങ്ങിലാണ് മമ്മൂട്ടി ഒരു മണിക്കൂറോളം വൈകി എത്തിയത്. മമ്മൂട്ടിയെ കാണാന്‍ വന്‍ ജനത്തിരക്കും സദസ്സിലുണ്ടായിരുന്നു

ക്ഷമ ചോദിയ്ക്കുന്നു

ആരെയും എനിക്ക് വേണ്ടി കാത്തിരിപ്പിയ്ക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ഇപ്പോള്‍ ഇവിടെ നിങ്ങളെ എല്ലാം ഇത്രയും നേരം കാത്തിരിപ്പിക്കേണ്ടി വന്നതില്‍ ഖേദിയ്ക്കുന്നു എന്ന് മമ്മൂട്ടി പറഞ്ഞു.

ട്രാഫിക്കില്‍ പെട്ടുപോയി

ദുബായില്‍ നിന്ന് ഷാര്‍ജയിലെത്താന്‍ എനിക്ക് രണ്ട് മണിക്കൂര്‍ നേരം കാറില്‍ ഇരിക്കേണ്ടി വന്നു. ട്രാഫിക്കില്‍ പെട്ടുപോയതാണ്. എന്ത് ചെയ്യാം. എനിക്ക് കാറില്‍ നിന്ന് ഇറങ്ങി ഓടാന്‍ കഴിയില്ലല്ലോ- മമ്മൂട്ടി പറഞ്ഞു

പരിപാടി സന്തോഷം

ഈ ചടങ്ങില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. അറിവ് വളര്‍ത്താന്‍ വായന ഒരു ശീലമാക്കുക എന്ന് സദസ്സിനോടായി മമ്മൂട്ടി ഉപദേശിച്ചു.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actor Mammootty was at Sharjah to attend the Sharjah International Book Fair on Monday. Reportedly, the actor made his fans gathered at the place to wait for more than an hour. However, he won the hearts of the crowd with his modest and humble apologies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X