ഫാൻസിനെ പറഞ്ഞ് മനസ്സിലാക്കണമെന്ന് ജൂറി! സംഭവം അറിഞ്ഞില്ലെന്ന് മമ്മൂട്ടി, മാപ്പ് പറഞ്ഞ് താരം

Recommended Video

അവസാനം എല്ലാത്തിനും മാപ്പ് പറഞ്ഞ് മമ്മൂക്ക

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ത്യൻ ജനത ആകാംക്ഷയോടെ ഉറ്റുന്ന നോക്കുന്ന സംഗതിയാണ്. സിനിമ പ്രവർത്തകരെ പോലെ ജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് പുരസ്കാര പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കരങ്ങളിൽ മികച്ച നടനുളള അവാർഡ് മമ്മൂട്ടിയ്ക്ക് ലഭിക്കുമെന്നുളള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ പുരസ്കര പ്രഖ്യാപനത്തിൽ താരത്തിനോ ചിത്രം പേരൻപിനോ യാതൊരു വിധ പരാമർശവും ഉണ്ടായിരുന്നില്ല. രൂക്ഷ വിമർശനവുമായി ആരാധകർ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ആരാധകരെ മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട് ജൂറി ചെയർമാൻ മമ്മൂക്കയ്ക്ക് സന്ദേശം അയച്ചിരുന്നു. ഇതിൽ എന്ത് കൊണ്ട് താരത്തിന് പുരസ്കാരം കിട്ടിയില്ലെന്നുളള കാരണം വൃക്തമാക്കുന്നുണ്ട്.

ആരാധകരെ പറഞ്ഞ്  മനസ്സിലാക്കണം

ആരാധകരെ പറഞ്ഞ് മനസ്സിലാക്കണം

മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിക്കാത്തതിന്റെ പശ്ചാത്തലത്തി രൂക്ഷ വിമർശനവുമായി ഫാൻസ് രംഗത്തെത്തിയിരുന്നു. ജൂറി ചെയർമാനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്ന് വന്നിരുന്നത്. ഇതിനെ തുടർന്ന് രാഹുൽ റവൈൽ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയോട് ഫാൻസിനെ നിലയ്ക്ക് നിർത്തണമെന്ന് കാണിച്ച് ഒരു സന്ദേശം അയച്ചിരുന്നു. ഇതിൽ മമ്മൂട്ടിയ്ക്ക് അവാർഡ് ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ട്

ആദ്യം തന്നെ  പുറത്തു പോയിരുന്നു

ആദ്യം തന്നെ പുറത്തു പോയിരുന്നു

ജൂറിയുടെ തീരുമാനത്തിൽ ചോദ്യം ചെയ്യാൻ ആർക്കും അവകാശമിവല്ലെന്നും മമ്മൂട്ടിയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്. താങ്കളുടെ ചിത്രമായ പേരന്‍പ് പ്രാദേശിക സിനിമകളുടെ പട്ടികയില്‍ നിന്ന് തന്നെ ആദ്യമേ പുറത്തായിരുന്നു. അവസാന പട്ടികയില്‍ അതിനാല്‍ തന്നെ പേരന്‍പ് ഉണ്ടായിരുന്നില്ല. ഇത്രയും തരംതാണ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ആരാധകരെ നിലയ്ക്ക് നിര്‍ത്തണം- മമ്മൂട്ടിക്ക് അയച്ച സന്ദേശത്തില്‍ രാഹുല്‍ റൈവല്‍ പറയുന്നു.

ഖേദം പ്രകടിപ്പിച്ച് മമ്മൂക്ക

ഖേദം പ്രകടിപ്പിച്ച് മമ്മൂക്ക

ജൂറി ചെയർമാന്റെ സന്ദേശത്തിന് മറുപടി നൽകി മമ്മൂട്ടി.ഫാൻസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തിയിൽ താരം മാപ്പ് പറഞ്ഞിട്ടുണ്ട്. ആരാധകരുടെ ഭാഗത്തുണ്ടായ സൈബർ ആക്രമണത്തെ കുറിച്ച് തനിയ്ക്ക് അറിയില്ലെന്നും അതിനാൽ തന്നെ ഉണ്ടായ സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നെന്നും താരം മറുപടി സന്ദേശത്തിൽ പറയുന്നു.

മമ്മൂട്ടിയുടെ പേര്  പരിഗണിച്ചു

മമ്മൂട്ടിയുടെ പേര് പരിഗണിച്ചു

മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു പേരൻപ്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അന്തർദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി അന്തർദേശീയ പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. പേരൻപിലെ അഭിനയത്തിൽ , ദേശീയ പുരസ്കാരത്തിന് മമ്മൂട്ടിയുടെ പേര് ഉയർന്നിരുന്നത്രേ.കച്ച നടനുള്ള പുരസ്‌കാരത്തിന് മമ്മൂട്ടിയുടെയും ജോജുവിന്റെയും പേരുകൾ പരിഗണിച്ചിരുന്നതായി ജൂറി അംഗങ്ങളിലൊരാൾ വ്യക്തമാക്കുകയും ചെയ്‌തു.

സൗബിനും ജയസൂര്യയും

സൗബിനും ജയസൂര്യയും

എന്നാൽ അവസാന നിമിഷം പ്രത്യേക ജൂറി പരാമർശം കൊണ്ട് ജോജുവിന് തൃപ്തിപ്പെടേണ്ടി വന്നു, ജോസഫിലെ മികച്ച പ്രകടനത്തിനാണ് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. കൂടാതെ ഞാൻ മേരിക്കുട്ടിയിലെ അഭിനയത്തിന് ജയസൂര്യയും സുഡാനിയിലെ അഭിനയത്തിന് സൗബിനും ചർച്ചകളിലേക്ക് ഉയർന്നെങ്കിലും അന്തിമ വിധി നിർണയത്തിലേക്ക് എത്തിയില്ലത്രേ.

നിയമങ്ങൾ പാലിച്ചില്ല

നിയമങ്ങൾ പാലിച്ചില്ല

മികച്ച നടന്റെ എൻട്രികളിൽ തുടക്കം മുതൽ തന്നെ മലയാള സിനിമ പിന്നിലായിരുന്നുവെന്നും മറ്റൊരു ജൂറി പറയുന്നുണ്ട്. കൂടാതെ എൻട്രി അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല നടപടി ക്രമങ്ങൾ പാലിക്കാതെയായിരുന്നു മലയാളത്തിലെ ചില സിനിമകൾ ജൂറിയുടെ മുന്നിൽ എത്തിയെന്നുളള ആക്ഷേപം ഉയർന്നിട്ടുണ്ട്. സിനിമകളുടെ പാട്ടുകൾ പ്രത്യേകം സിഡിയിലാക്കി നൽകണമെന്നുളള നിർദ്ദേശങ്ങൾ പോലും പാലിച്ചിരുന്നില്ലെന്നും ജൂറി അംഗങ്ങൾ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X