ടൊവിനോയ്ക്കാണ് കോളടിച്ചത്! ഹമീദിന്‍റെ പ്രകടനത്തിന് കൈയ്യടിച്ച് മമ്മൂട്ടിയും! താരത്തിന് അഭിനന്ദനവും!

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായി മാറിയ ടൊവിനോ തോമസിന് ഇരട്ടഭാഗ്യമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. നായകനായും വില്ലനായും നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. മലയാളത്തിന് പുറമെ തമിഴില്‍ നിന്നും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരേ ദിവം രണ്ട് സിനിമകള്‍ രണ്ട് ഭാഷകളിലായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയപ്പോള്‍ ആരാധകരും ശക്തമായ പിന്തുണയാണ് താരത്തിന് നല്‍കിയത്. വില്ലനേയും നായകനേയും ഒരുപോലെ സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. വിമര്‍ശകര്‍ക്ക് ചുട്ടമറുപടി നല്‍കിയും താരം ശ്രദ്ധേയനായിരുന്നു.

ജോസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത എന്റെ ഉമ്മാന്റെ പേരില്‍ ഹമീദ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ടൊവിനോയുടെ ലുക്കും പോസ്റ്ററുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഈ താരം. യുവതാരങ്ങളുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന മമ്മൂട്ടി താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നുവെന്നുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടിയെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് നേരത്തെ ടൊവിനോ പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ അഭിനന്ദനം

മമ്മൂട്ടിയുടെ അഭിനന്ദനം

മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി ടൊവിനോയുടെ സിനിമ കണ്ടുവെന്നും താരത്തെ പ്രശംസിച്ച് രംഗത്തെത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യുവതാരനിരങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മെഗാസ്റ്റാര്‍. ടൊവിനോയുടെ പ്രകടനത്തെ മാത്രമല്ല സിനിമയുടെ അണിയറപ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവതാരനിരയുടെ സിനിമകളാണ് ഇത്തവണത്തെ ക്രിസ്മസിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിട്ടുള്ളത്.

ടൊവിനോയ്ക്ക് സന്തോഷം

ടൊവിനോയ്ക്ക് സന്തോഷം

മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് താനെന്ന് നേരത്തെ ടൊവിനോ തോമസ് പറഞ്ഞിരുന്നു. തന്നിലെ അഭിനേതാവിനെ അദ്ദേഹം പ്രശംസിച്ചുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് താരമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അമ്മയ്‌ക്കൊപ്പം സിനിമ കണ്ടതിനെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു. അമ്മയുടെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. അടുത്ത സിനിമ എന്റെ ഉമ്മാന്റെ പേരാണെന്ന് ടൊവിനോ പറഞ്ഞപ്പോള്‍ ടൊവിനോയുടെ ഉമ്മയ്ക്കും പേരുണ്ടോയെന്നായിരുന്നു വിമര്‍ശനമെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

ഉര്‍വശിയുടെ അഭിനയം

ഉര്‍വശിയുടെ അഭിനയം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഉര്‍വശി. ഇടയ്ക്ക് വെച്ച് സിനിമയില്‍ സജീവമല്ലാതിരുന്നിട്ടും വീണ്ടുമെത്തുമ്പോള്‍ ഈ താരം വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് എത്രയോ മുന്‍പ് തെളിയിച്ച താരത്തില്‍ ആയിഷ എന്ന കഥാപാത്രവും ഭദ്രമായിരുന്നു. ഒന്നിനൊന്ന് മത്സരിച്ചാണ് ടൊവിനോയും ഉര്‍വശിയും അഭിനയിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മികച്ച സ്വീകാര്യത

മികച്ച സ്വീകാര്യത

മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ടൊവിനോ തോമസ്. എബിസിഡിയിലെ രാഷ്ട്രീയക്കാരനില്‍ നിന്നും എന്റെ ഉമ്മാന്റെ പേരിലെ ഹമീദിലേക്കെത്തിയിരിക്കുകയാണ് താരം. സിനിമയ്ക്കപ്പുറത്ത് മറ്റ് കാര്യങ്ങളിലും താരം സജീവമായ ഇടപെടലുകളാണ് നടത്തുന്നത്. ആര്‍ജ്ജവത്തോടെ നിലപാട് വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിക്ക് മുന്നില്‍ കേരളം പകച്ചുനിന്നപ്പോള്‍ സഹായഹസ്തവുമായി മുന്നിട്ടിറങ്ങാന്‍ ടൊവിനോയുമുണ്ടായിരുന്നു. സിനിമ കാണാന്‍ വേണ്ടിയല്ല താന്‍ ഇത്തരത്തിലുള്ള കാര്യം ചെയ്യുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

തമിഴിലും തിളങ്ങുന്നു

തമിഴിലും തിളങ്ങുന്നു

മലയാളത്തില്‍ മാത്രമല്ല തമിഴിലേക്കെത്തിയപ്പോഴും ടൊവിനോയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വില്ലനായാലും നായകനായലും ആരാധകരുടെ കൈയ്യടി നേടി മുന്നേറുകയാണ് ഈ താരം. ടൊവിനോയുടെ കരിയര്‍ ബ്രേക്കായി മാറിയേക്കാവുന്ന സിനിമയായിരിക്കും മാരി 2 വെന്ന് നേരത്തെ പലരും പറഞ്ഞിരുന്നു. വില്ലന്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കാത്തിരിപ്പിനൊടുവില്‍ സിനിമയെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

വില്ലനെക്കാണാന്‍ ജനപ്രവാഹം

വില്ലനെക്കാണാന്‍ ജനപ്രവാഹം

അവതരിപ്പിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ടൊവിനോ മുന്നേറുന്നത്. വേറിട്ട ഗെറ്റപ്പില്‍ താരം എത്തിയപ്പോള്‍ ആരാധകര്‍ നിറഞ്ഞ പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ കഥാപാത്രം തന്നില്‍ ഭദ്രമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും അതിന് സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X