മമ്മൂട്ടി ആര്‍ട് സിനിമയോട് കടപ്പാട് മറന്നോ?
നസ്രുദ്ദീന്‍ ഷാ, ഓംപുരി, പ്രേംജി, ഭരത് ഗോപി, രജത് കപൂര്‍ എന്നിവരെ പോലെ സമാന്തര സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡുകള്‍ നേടിക്കൊടുത്തത്. മലയാളത്തിലെ മറ്റേതൊരു നടനേക്കാളും തനിക്ക് കിട്ടിയ പുരസ്കാരങ്ങള്‍ക്ക് മമ്മൂട്ടി സമാന്തര സിനിമയോട് കടപ്പെട്ടിരിക്കുന്നു. ഒരു സൂപ്പര്‍താരമെന്ന നിലയില്‍ വാണിജ്യ സിനിമയിലെ തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ ചെയ്യുമ്പോഴും അടൂരിനെയും ടി.വി.ചന്ദ്രനെയും പോലുള്ള സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വരുമ്പോള്‍ മറ്റ് സിനിമകള്‍ മാറ്റിവച്ച് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിന്നു. അത്തരം സിനിമകളില്‍ അഭിനയിക്കുന്നതിന് താരതമ്യേന വളരെ കുറഞ്ഞ പ്രതിഫലം മാത്രമേ മമ്മൂട്ടി വാങ്ങിയിരുന്നുള്ളൂ.
എന്നാല്‍ ആര്‍ട് സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി കാട്ടിയിരുന്ന ഈ പ്രത്യേക താത്പര്യം അടുത്ത കാലത്തായി കുറഞ്ഞു. ടി.വി.ചന്ദ്രന്റെ ഡാനി പോലുള്ള ചിത്രങ്ങള്‍ ഒരു അവാര്‍ഡും അദ്ദേഹത്തിന് നേടിക്കൊടുത്തില്ല. അതേ സമയം വാണിജ്യ സിനിമക്കാരനായ ബ്ലെസ്സിയുടെ ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂട്ടിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടുകയും ചെയ്തു.
ഈയിടെ സമാന്തര സിനിമക്കാരായ രണ്ടു സംവിധായകരുടെ ചിത്രങ്ങള്‍ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കിയില്ല. പി.ടി.കുഞ്ഞുമുഹമ്മദ് പരദേശി എന്ന ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ ആ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍ എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി തയ്യാറായില്ല. മോഹന്‍ലാലാണ് പിന്നീട് ഈ ചിത്രത്തില്‍ അഭിനയിച്ചത്. നിര്‍മിച്ചത് മോഹന്‍ലാലിന്റെ ബിനാമിയായ ആന്റണി പെരുമ്പാവൂരും.
വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങള്‍ എന്ന നോവലിനെ ആസ്പദമാക്കി പ്രിയനന്ദനന്‍ ഒരു ചിത്രം അനൗണ്‍സ് ചെയ്തപ്പോഴും മമ്മൂട്ടി നായകനാവുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആ ചിത്രത്തിനും മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയില്ല.
ആര്‍ട് സിനിമയാക്കാളേറെ വാണിജ്യ സിനിമാ സംവിധാനം ചെയ്യുന്ന കലാമൂല്യമുള്ള ചിത്രങ്ങളിലാണ് തനിക്ക് താത്പര്യമെന്ന് മമ്മൂട്ടി പറഞ്ഞത് ഈയിടെയാണ്. രഞ്ജിത്തിന്റെ കയ്യൊപ്പില്‍ അഭിനയിക്കുന്നതിന് മമ്മൂട്ടി സമയം കണ്ടെത്തിയത് ഒരു വിദേശ യാത്ര റദ്ദാക്കിയാണ്. ആ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മമ്മൂട്ടി പ്രതിഫലവും വാങ്ങിയില്ല.
അടുത്ത പേജ്-
മുന്‍ പേജ്-


Click it and Unblock the Notifications