മമ്മൂട്ടി ആനമുതലാളിയാകുന്നു
അണ്ണന്‍ തമ്പിയ്‌ക്കുശേഷം സമാനമായ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയോടെയാണ് മമ്മൂട്ടിയുടെ പരുന്തും, പിന്നീട് മായാബസാറും തിയേറ്ററുകളിലെത്തിയത്.
പരുന്ത് പറക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ചിറകറ്റുവീണു. മായാബസാറിന്റെ കാര്യമാണെങ്കില്‍ ഒന്നുമല്ലാത്ത നിലയില്‍നില്‍ക്കുകയുമാണ്. ചിത്രത്തിന്റെ ഭാവിതുലാസിലാണെന്നാണ് കേള്‍വി.
മായാവി, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളുടെ സമാനമായ വിജയം സൃഷ്ടിക്കാമെന്ന പ്രതീക്ഷയോടെ മമ്മൂട്ടി നായകനാക്കി പുതിയൊരു ചിത്രം ഒരുങ്ങുന്നു. പലിശക്കാരനായും, വണ്ടികള്‍ പൊളിച്ചുവില്‍പ്പന നടത്തുന്നയാളായും, ആക്രമച്ചുവായും അഭിനയിച്ച മമ്മൂട്ടി ഇനി ആന മുതലാളിയായിയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
വിജയചിത്രമായ വെറുതെ ഒരു ഭാര്യയുടെ സംവിധായകന്‍ അക്കു അക്‌ബര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ആനമുതലാളിയുടെ വേഷമണിയുന്നത്. റെജി നായരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. തിരക്കഥയുടെ രചന അവസാനഘട്ടത്തിലാണ്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.
നര്‍മ്മത്തില്‍ച്ചാലിച്ച ഒരു കുടുംബചിത്രമായിരിക്കുമിതെന്നാണ് സൂചന. ആനമുതലാളിയെന്ന് കേള്‍ക്കുമ്പോള്‍ ഒട്ടേറെ ആനയുള്ള ഒരു മുതലാളിയെന്ന് തെറ്റിദ്ധരിക്കരുത്. വെറും ഒരാനമാത്രമുള്ള എന്നാല്‍ നൂറ് ആനകള്‍ സ്വന്തമായുള്ളപോലെ ഗമകാണിക്കുന്ന ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടേത്. ചിത്രത്തിലെ മറ്റുതാരങ്ങളാരൊക്കെയാണെന്ന കാര്യം തീരുമാനമായിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മായാ ബസാര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications