For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോസഫ് സ്റ്റാലിന്‍ ആയി മമ്മൂട്ടി! തരംഗമായി പുതിയ പോസ്റ്റര്‍! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

  |
  Mammootty's stunning look as Stalin goes viral in social media

  കഥാപാത്രങ്ങളായുളള വേഷപകര്‍ച്ചകളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചിട്ടുളള താരമാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകളിലും വേറിട്ട ഗെറ്റപ്പുകളില്‍ താരം എത്തിയിരുന്നു. ചരിത്ര കഥാപാത്രങ്ങളായും മറ്റുമുളള മെഗാസ്റ്റാറിന്റെ രൂപമാറ്റം മുന്‍പ് ശ്രദ്ധേയമായി മാറിയിരുന്നു. അതിനാല്‍ തന്നെ ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് മമ്മൂക്കയുടെ പുതിയ ഗെറ്റപ്പുകള്‍ കാണാനായി കാത്തിരിക്കാറുളളത്.

  ഇടയ്ക്കിടെ സൂപ്പര്‍ താരത്തിന്റെ ആരാധക ഗ്രൂപ്പുകളില്‍ ഫാന്‍മേയ്ഡ് പോസ്റ്ററുകള്‍ ധാരാളമായി ഇത്തരത്തില്‍ പുറത്തിറങ്ങാറുണ്ട്. കഴിഞ്ഞ ദിവസം മുന്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ മുഖച്ഛായയിലുളള മമ്മൂക്കയുടെ ഫാന്‍മേഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു, മുന്‍പും മമ്മൂട്ടിയെ വിവിധ ഭാവങ്ങളില്‍ ആവിഷ്‌കരിച്ചിട്ടുളള സാനി യാസ് ആണ് പുതിയ പോസ്റ്റര്‍ ഡിസൈനുമായി എത്തിയിരുന്നത്.

  ഫോട്ടോ കടപ്പാട്: സാനി യാസ് (ഫേസ്ബുക്ക്)

  സ്റ്റാലിന്‍ എന്ന സാങ്കല്‍പ്പിക സിനിമയുടെ പോസ്റ്ററാണ് സാനി ഒരുക്കിയിരിക്കുന്നത്. കട്ടി മീശയും തറയ്ക്കുന്ന നോട്ടവുമുളള സ്റ്റാലിനായി പോസ്‌റ്ററില്‍ തിളങ്ങിനില്‍ക്കുകയാണ് മമ്മൂക്ക. ജോസഫ് സ്റ്റാലിനായി മമ്മൂട്ടി എന്നും പോസ്‌റ്ററില്‍ എഴുതി കാണിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പതാകയിലെ ചുവപ്പും അരിവാള്‍ ചുറ്റിക നക്ഷത്രവുമൊക്കെ അടങ്ങുന്നതാണ് സ്റ്റാലിന്‍ എന്ന ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ടൈറ്റില്‍.

  മുന്‍പും രാഷ്ട്രീയ നേതാക്കളുടെ മുഖച്ഛായ ഓര്‍മ്മിപ്പിക്കുംവിധം മമ്മൂട്ടിയുടെ ഫാന്‍മേയ്ഡ് പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. അന്ന് ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയുമൊക്കെ രൂപപകര്‍ച്ചയിലാണ് മമ്മൂക്കയെ അവതരിപ്പിച്ചിരുന്നത്. ഇതെല്ലാം ആരാധകരും സോഷ്യല്‍ മീഡിയയും ഒന്നടങ്കം ഏറ്റെടുക്കയും ചെയ്തിരുന്നു. ഇത്തരം കഥാപാത്രങ്ങളെ മമ്മൂക്ക അവതരിപ്പിക്കുന്നത് കാണാനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

  ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയെ ആയിരുന്നു ഇത്തരത്തില്‍ മമ്മൂട്ടി ഒടുവിലായി അവതരിപ്പിച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലും സിനിമ പുറത്തിറങ്ങിയിരുന്നു. ഡോ ബിആര്‍ അംബേദ്കര്‍, പഴശ്ശിരാജ തുടങ്ങിയവരെയും മുന്‍പ് മമ്മൂട്ടി അവതരിപ്പിച്ചിരുന്നു.

  അപകടങ്ങളുടെ പരമ്പര തന്നെയുണ്ടായി! ഭയങ്കര ഒറിജിനലായിട്ടാണ് ചെയ്തിരിക്കുന്നത്: സാബുമോന്‍

  അതേസമയം ഗാനഗന്ധര്‍വ്വന്‍ ആണ് മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. പിന്നാലെയാണ് എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം പുറത്തിറങ്ങുന്നത്. സിനിമാപ്രേമികളും ആരാധകരും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവായി ചിത്രം മാറിയേക്കുമെന്നുളള പ്രതീക്ഷയിലാണ് ആരാധകര്‍.

  തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീമിനൊപ്പം ഷെയ്ന്‍ നിഗം! പുതിയ സിനിമ ഉടന്‍

  മാമാങ്കത്തിന് പുറമെ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കും സൂപ്പര്‍ താരത്തിന്റെതായി എത്തുന്നുണ്ട്. ക്രിസ്മസ് റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഷൈലോക്കിന്റെ ഷൂട്ടിംഗ് അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷൈലോക്കിന് പിന്നാലെ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാലും മമ്മൂക്കയുടെതായി എത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ബിലാല്‍.

  English summary
  Mammootty As Joseph Stalin Fanmade Poster
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X