»   » രണ്ടു ചിത്രങ്ങളില്‍ കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി

രണ്ടു ചിത്രങ്ങളില്‍ കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രം ഒരുക്കുന്നുവെന്നുള്ള വാര്‍ത്ത വന്നിട്ട് ഏറെ നാളായി. അടുത്ത ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അമല്‍ നീരദാണ് കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചുള്ള ചിത്രമെടുക്കുന്നതെന്നതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നു. അതേസമയം തന്നെ ആരാധകരെ ആകെ കണ്‍ഫ്യൂഷനാക്കിക്കൊണ്ട് മറ്റൊരു റിപ്പോര്‍ട്ടും വന്നു. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിയ്ക്കുന്ന അടുത്ത ചിത്രവും കുഞ്ഞാലിമരയ്ക്കാരെ കുറിച്ചുതന്നെ. വാര്‍ത്തകള്‍ അറിഞ്ഞ് രണ്ടു സൂപ്പര്‍താരങ്ങളുടെയും ആരാധകര്‍ ആകെ വലഞ്ഞു.

ഒരേ ചരിത്രകഥാപാത്രമായി രണ്ടുപേരും എത്തിയാല്‍ ആകെ കടുത്ത മത്സരമാകും നടക്കുക. ഇതില്‍ ആരു ജയിയ്ക്കുമെന്നതുസംബന്ധിച്ച് ചിത്രങ്ങളുടെ ജോലി തുടങ്ങും മുമ്പേ ആരാധകര്‍ പോര് തുടങ്ങി. എന്നാല്‍ എല്ലാ ആശങ്കകളും അവസാനിപ്പിച്ചുകൊണ്ട് പ്രിയദര്‍ശന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. അമലിന്റെ ചിത്രത്തിലും തന്റെ ചിത്രത്തിലും കുഞ്ഞാലിമരയ്ക്കാരാവുന്നത് മമ്മൂട്ടിയാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അതുകേട്ട് ആരാധകര്‍ ആശ്വസിച്ചു. അപ്പോള്‍ ഒരാള്‍ തന്നെ രണ്ടു ചിത്രത്തിലും ഒരേ കഥാപാത്രമാകുമ്പോള്‍പിന്നെ വലിയ പ്രശ്‌നങ്ങള്‍ ഉദിയ്ക്കുന്നില്ല.

Mammootty, Mohanlal

അപ്പോള്‍ ലാലിന്റെ അരാധകര്‍ ചൊടിച്ചു, അപ്പോള്‍ പ്രിയന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ആരായിട്ടാകും എത്തുകയെന്നതാണ് അവരുടെ ചോദ്യം. ഇതിനും പ്രിയന്‍ ഉത്തരം നല്‍കി. താന്‍ ഒരു ചരിത്രസിനിയല്ല എടുക്കുന്നത്, പതിനാറാം നൂറ്റാണ്ടിലെ ഒരു കുഞ്ഞികൃഷ്ണന്‍ നായരുടെ കഥയാണ് ചിത്രം. കുഞ്ഞികൃഷ്ണന്‍ നായരായിട്ടാണ് ലാല്‍ വേഷമിടുക.

അപ്പോള്‍ ഇതില്‍ മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ക്കെന്തു കാര്യമെന്ന ചോദ്യം സ്വാഭാവികം. അതിന് പ്രിയന്റെ വിശദീകരണം ഇങ്ങനെ. ജോലി തേടി കോഴിക്കോട്ട് എത്തുന്ന കുഞ്ഞികൃഷ്ണന്‍ നായരെ കുഞ്ഞാലിമരയ്ക്കാരായി ജനം തെറ്റിദ്ധരിയ്ക്കുന്നു. യഥാര്‍ത്ഥ കുഞ്ഞാലിമരയ്ക്കാര്‍ രംഗത്തെത്തുന്നതുവരെ കുഞ്ഞികൃഷ്ണന്‍നായര്‍ക്ക് കുഞ്ഞാലിമരയ്ക്കാരായി കഴിയേണ്ടിവരുകയാണ്. ഇതോടെ രണ്ടുകൂട്ടരുടെയും ആരാധകരുടെ സംശയങ്ങളും ആശങ്കകളും അവസാനിയ്ക്കുകയും ഒരു ബംബര്‍ അടിച്ച സന്തോഷം ഉണ്ടാവുകയും ചെയ്തിരിക്കുകയാണ്.

രണ്ടു ചിത്രത്തിലും മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരായാലും രണ്ടു പേരും വീണ്ടും ഒരുചിത്രത്തില്‍ ഒന്നിച്ചെത്തുകയാണല്ലോ.

English summary
Mammootty to act as Kunjali Marakkar in Two movies directing by Amal Neerad and Priyadarshan. In Priyan movie Mohanal will do the lead role

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam