»   » പ്രണയ പരാജയമാണ് മമ്മൂട്ടിയെ ഒരു താന്തോന്നി ആക്കുന്നത്!!

പ്രണയ പരാജയമാണ് മമ്മൂട്ടിയെ ഒരു താന്തോന്നി ആക്കുന്നത്!!

Written By:
Subscribe to Filmibeat Malayalam

പറയുന്നത് മമ്മൂട്ടി നായകനാകുന്ന തോപ്പില്‍ ജോപ്പന്‍ എന്ന പുതിയ ചിത്രത്തെ കുറിച്ചാണ്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ പ്രണയ പരാജയത്തെ തുടര്‍ന്ന് അവിവാഹിതനായി കഴിയുന്ന ജോപ്പന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്.

താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ തനി താന്തോന്നിയാണ് മമ്മൂട്ടി. കബടി കളിയും മദ്യപാനവുമാണ് പ്രധാന ഹോബി. ചിത്രത്തെ കുറിച്ച് കൂടുതല്‍ വായിക്കൂ, ചിത്രങ്ങളിലൂടെ


പ്രണയ പരാജയമാണ് മമ്മൂട്ടിയെ ഒരു താന്തോന്നി ആക്കുന്നത്!!

മലയോര ഗ്രാമത്തിലെ ഒരു പ്ലാന്ററാണ് തോപ്പില്‍ ജോപ്പന്‍. കബടി കളിയും മദ്യപാനവുമാണ് പ്രധാന ഹോബി. പ്രണയ പരാജയമാണ് ജോപ്പനെ ഒരു താന്തോന്നി ആക്കി മാറ്റുന്നത്.


പ്രണയ പരാജയമാണ് മമ്മൂട്ടിയെ ഒരു താന്തോന്നി ആക്കുന്നത്!!

ഒരു പ്രണയം പൊളിഞ്ഞതോടെ ഇനി വിവാഹം വേണ്ട എന്ന തീരുമാനത്തില്‍ എത്തിനില്‍ക്കുന്ന ജോപ്പന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവമാണ് കോമഡി ട്രാക്കില്‍ വരുന്ന സിനിമയുടെ ഇതിവൃത്തം


പ്രണയ പരാജയമാണ് മമ്മൂട്ടിയെ ഒരു താന്തോന്നി ആക്കുന്നത്!!

മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രമായ കോട്ടയം കുഞ്ഞച്ചനുമായി തോപ്പില്‍ ജോപ്പന് സമാനതകളുണ്ട് എന്നാണ് കേള്‍ക്കുന്നത്. ജോപ്പന്‍ കുഞ്ഞച്ചനെ ഓര്‍മിപ്പിയ്ക്കും


പ്രണയ പരാജയമാണ് മമ്മൂട്ടിയെ ഒരു താന്തോന്നി ആക്കുന്നത്!!

മമ്മൂട്ടിയെ കൂടാതെ മംമ്ത മോഹന്‍ദാസ്, രണ്‍ജി പണിക്കര്‍, പാഷാണം ഷാജി, ശ്രീജിത്ത് രവി, സുരേഷ്‌കൃഷ്ണ, ഹരിശ്രീ അശോകന്‍, തെസ്‌നി ഖാന്‍, സലിംകുമാര്‍, കവിയൂര്‍ പൊന്നമ്മ, രശ്മി ബോബന്‍, ശാന്തകുമാരി, ചാലി പാലാ മുതലായവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.


English summary
Mammootty as a lovelorn bachelor in Thoppil Joppan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam