പള്ളിക്കല്‍ നാരായണനായി മമ്മൂട്ടി

By Nirmal Balakrishnan

പള്ളിക്കല്‍ നാരായണന്‍. കൂട്ടുകാരന്‍ മൊയ്തീന്‍. അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാഗ്യം തേടി കേരളത്തില്‍ നിന്നു ഗള്‍ഫ് രാജ്യത്തിലേക്ക് പത്തേമാരിയില്‍ പുറപ്പെട്ട രണ്ടുയുവാക്കള്‍. തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ബോംബെയിലേക്ക് പുറപ്പെട്ട് അവിടെ നിന്ന് പത്തേമാരിയില്‍ ഗള്‍ഫിലെത്തിയവരാണ്. അവര്‍. അരനൂറ്റാണ് വിയര്‍പ്പൊഴുക്കി അവരും അതേപോലെ ഭാഗ്യം തേടിയെത്തി കുറേ മലയാളികളും ഗള്‍ഫ് രാജ്യത്തെ സമ്പല്‍സമൃദ്ധമാക്കി. ഗള്‍ഫില്‍ നിന്ന് അവര്‍ അയച്ചുകൊടുത്ത പണം കൊണ്ട് ഈ കൊച്ചുകേരളവും സാമ്പത്തികമായി രക്ഷപ്പെട്ടു. എന്നാല്‍ ജീവിതം മുഴുവന്‍ മണരാണ്യത്തില്‍ നഷ്ടപ്പെടുത്തിയ നാരായണനും മൊയ്തീനും ജീവിതത്തില്‍ സമ്പന്നരാകാന്‍ കഴിഞ്ഞോ..

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രമാണ് പള്ളിക്കല്‍ നാരായണന്‍. തൃശൂരിലെ തൃപ്പയാറില്‍ നിന്ന് ജോലി തേടി പോയ ആദ്യത്തെ പ്രവാസി മലയാളികളൊരാള്‍. അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ മൊയ്തീനായി ശ്രീനിവാസനും.

mammootty

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി പ്രമേയമാക്കുന്നത് മലയാളിയുടെ പ്രവാസ ജീവിതമാണ്. മുന്‍പും ഗള്‍ഫ് ജീവിതത്തെ അവലംബിച്ച് ധാരാളം മലയാള സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും തീക്ഷ്മണായ കഥ ഇതുവരെ ആരും ആവിഷ്‌ക്കരിച്ചിട്ടില്ല.

കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സലിം തന്നെയാണ്. മമ്മൂട്ടിയും സലിമും കൂട്ടുചേരുന്ന രണ്ടാമത്തെ ചിത്രമാണിത്. തൊട്ടുമുന്‍പുള്ള കുഞ്ഞനന്തന്റെ കട വികസനം ഒരു മലയാളിയുടെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നായിരുന്നു വിഷയമാക്കിയിരുന്നത്. അതേപോലെ സാമൂഹിക വിഷയമാണ് സലിം ഇക്കുറിയും അവതരിപ്പിക്കുന്നത്.

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും ശ്രീനിവാസനും കൂട്ടുകാരായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ജൂണിലാണ് ചിത്രീകരണം. കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം നടക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X