പരുന്ത് പുരുഷുവായി മമ്മൂട്ടി
കൊള്ള പലിശക്ക് പണം കൊടുക്കുന്ന ബ്ലേഡുകാരനായാണ് മമ്മൂട്ടി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പരുന്തില്‍ പ്രത്യക്ഷപ്പെടുന്നത്. പരുന്ത് പുരുഷു എന്ന് എല്ലാവരും വിളിക്കുന്ന പുരുഷോത്തമന്‍ കേന്ദ്രകഥാപാത്രമാവുന്ന ഈ ചിത്രത്ത് തിരക്കഥ രചിച്ചിരിക്കുന്നത് ടി.എ.റസാഖാണ്.
കഴുത്തറക്കുന്ന പലിശയീടാക്കുന്നയാളെന്ന നിലയില്‍ ഗില്ലറ്റ് പുരുഷോത്തമന്‍ എന്നൊരു വിളിപ്പേരാണ് ആദ്യം ഈ കഥാപാത്രത്തിന് നല്‍കിയത്. പിന്നീട് ഈ പേര് മാറ്റി. ഗില്ലറ്റ് പുരുഷു പരുന്ത് പുരുഷുവായി.
പണത്തിന് മീതെ പരുന്തും പറക്കില്ലെന്നാണ് ചൊല്ല്. എന്നാല്‍ പുരുഷു പറക്കും. പലിശ കൃത്യമായി കിട്ടാന്‍ ഏതുയരത്തിലും അയാള്‍ പറക്കും. അങ്ങനെയാണ് നാട്ടുകാര്‍ അയാളെ പരുന്ത് പുരുഷു എന്ന് വിളിക്കാന‍് തുടങ്ങിയത്.
അണ്ണന്‍ തമ്പിക്കു ശേഷം മമ്മൂട്ടി ഈ വര്‍ഷം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് പരുന്ത്. ഈ വര്‍ഷത്തെ ആദ്യരണ്ടു ചിത്രങ്ങളിലും തട്ടുപൊളിപ്പന്‍ വേഷങ്ങളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
അടുത്ത പേജ് -


Click it and Unblock the Notifications











