മമ്മൂട്ടിയോടൊപ്പം നയന്‍സ് മൂന്നാം വട്ടം
ടി.എ.റസാഖ് നേരത്തെ മമ്മൂട്ടിക്കായി രൂപപ്പെടുത്തിയ കഥാപാത്രങ്ങളെല്ലാം കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ളതായിരുന്നു. കുടുംബത്തിനും സ്നേഹബന്ധങ്ങള്‍ക്കുമായി എന്ത് ത്യാഗത്തിനും തയ്യാറാവുന്ന കഥാപാത്രങ്ങള്‍. ടി.എ.റസാഖ് തിരക്കഥയെഴുതിയ വേഷത്തിലും ബസ് കണ്ടക്ടറിലും രാപ്പകലിലും ഇത്തരം കഥാപാത്രങ്ങളെയാണ് കണ്ടത്. എന്നാല്‍ പരുന്തില്‍ തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടിക്കായി ടി.എ.റസാഖ് രൂപ്പെടുത്തിയിരിക്കുന്നത്.
നയന്‍താരയാണ് പരുന്തില്‍ മമ്മൂട്ടിയുടെ നായിക. നീണ്ട ഇടവേളക്കു ശേഷം പരുന്തിലൂടെ നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുകയാണ്. നയന്‍താര ഏറ്റവുമൊടുവില്‍ അഭിനയിച്ച മലയാള ചിത്രം രാപ്പകലാണ്. ആ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. തിരക്കഥ ടി.എ.റസാഖിന്റേതും. മലയാളത്തില്‍ വീണ്ടും നയന്‍താര നായികയാവുന്നതും മറ്റൊരു മമ്മൂട്ടി-ടി.എ.റസാഖ് ചിത്രത്തിലൂടെയാണ്. മമ്മൂട്ടിയുടെ നായികയായി നയന്‍താര അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
കലാഭവന്‍ മണി, ജയസൂര്യ, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, വിനീത് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
അമ്മക്കിളിക്കൂട്, വര്‍ഗം, വാസ്തവം എന്നീ മൂന്ന് ചിത്രങ്ങള്‍ക്കു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ സൂപ്പര്‍താര ചിത്രമാണ് പരുന്ത്. ഡ്രീം ടീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളിപോട്ടൂരാണ് ചിത്രം നിര്‍മിക്കുന്നത്.
മുന്‍ പേജ് -


Click it and Unblock the Notifications











