»   » വിഡ്ഢി ആകേണ്ടിടത്ത് വിഡ്ഢി, കുഴപ്പക്കാരനാകേണ്ടിടത്ത് കുഴപ്പക്കാരന്‍; അതാണ് രാജന്‍ സക്കറിയ

വിഡ്ഢി ആകേണ്ടിടത്ത് വിഡ്ഢി, കുഴപ്പക്കാരനാകേണ്ടിടത്ത് കുഴപ്പക്കാരന്‍; അതാണ് രാജന്‍ സക്കറിയ

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ പൊലീസുകാരുടെ കാലമാണ്. നിവിന്‍ പോളിയും മഞ്ജു വാര്യരുമൊക്കെ കാക്കിയുടുപ്പിട്ട് വന്നു. ഇനി മമ്മൂട്ടിയുടെ ഊഴമാണ്. രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജന്‍ സക്കറിയ എന്ന പൊലീസുകാരനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. കസ്ബ എന്നാണ് ചിത്രത്തിന് താത്കാലികമായി നല്‍കിയ പേര്.

കട്ടിമീശയും കൂളിങ് ഗ്ലാസും, മമ്മൂട്ടിയുടെ പുതിയ പൊലീസ് ഗെറ്റപ്പ് വൈറലാകുന്നു; കാണൂ

രൗദ്രത്തില്‍ലും ബല്‍റാം വേഴ്‌സസ് താരദാസിലുമൊക്കെ കണ്ട പൊലീസല്ല, അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു പൊലീസ് വേഷത്തെയാണ് മമ്മൂട്ടി നിഥിന്റെ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ഒരു പോലീസുദ്യോഗസ്ഥന്റെ പരിമിതികള്‍ക്കകത്തുനിന്ന് പ്രശ്‌നങ്ങളെ നേരിടാന്‍ ശ്രമിക്കുന്ന സാധാരണക്കാരനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് രാജന്‍ സക്കറിയ.

 kasba-mammootty

മീശയുടെ അഗ്രഭാഗം മുകളിലേക്ക് പിരിച്ചുവെച്ച് ക്രൗര്യം നിറഞ്ഞ മുഖവുമായി എന്തിനും തയ്യാറായി നില്‍ക്കുന്ന പോലീസുകാരന്റെ മുഖരാഗമല്ല രാജന്‍ സക്കറിയയുടേത്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ പതറുന്ന സ്വഭാവക്കാരനല്ല.

നടപ്പിലും സ്വഭാവത്തിലും, കര്‍ക്കശക്കാരനാകേണ്ടിടത്ത് അത് കാണിക്കുകയും ചീത്ത പറയേണ്ടിടത്ത് പറഞ്ഞും കൊടുക്കേണ്ടിടത്തുകൊടുത്തും വിഡ്ഢിയാകേണ്ടിടത്തു വിഡ്ഢിയായും കുഴപ്പമുണ്ടാക്കേണ്ടിടത്ത് കുഴപ്പമുണ്ടാക്കിയും ആര്‍ക്കും പിടികൊടുക്കാതെ ബുദ്ധിപരമായി കരുക്കള്‍ നീക്കുന്ന തന്ത്രശാലിയായൊരു പോലീസ് ഓഫീസറെ രാജന്‍ സക്കറിയയില്‍ കാണാം. കാത്തിരിക്കാം അതിനായി.

English summary
Mammootty as Rajan Zachariya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam