മമ്മൂട്ടി സ്വതന്ത്രനാകുന്നു!!
മമ്മൂട്ടി സ്വതന്ത്രനാകുന്നു എന്ന് കേട്ട് ആരും ഞെട്ടേണ്ടതില്ല, മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് സ്വതന്ത്രന്‍. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി വ്യസ്തമായ പേരുള്ള കഥാപാത്രവുമായി എത്തുന്നത്. സിപി സ്വതന്ത്രന്‍ എന്നാണ് കഥാപാത്രത്തിന്റെ മുഴുവന്‍ പേര്.
കോക്രാങ്കര എന്ന സങ്കല്‍പ്പ ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഒന്നും ഇടപെടാതെ കാര്യമായി ഒരു ജോലിയുമില്ലാത്ത ആള്‍ ആണ് സ്വതന്ത്രന്‍. സ്വാതന്ത്ര്യസമര സേനാനിയായിരുന്നു അച്ഛന്‍. അതുകൊണ്ടാണ് മകന് സ്വതന്ത്രന്‍ എന്ന പേരിട്ടത്.

മറ്റുള്ളവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത ഒരു പേരാണ് തനിക്കുള്ളതെങ്കിലും അത് ഇഷ്ടപ്പെടുന്ന ആളാണ് സ്വതന്ത്രന്‍. ജന്‍മനാട്ടില്‍ സ്വതന്ത്രന്റെ അച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വലിയ ഏറ്റുമുട്ടലിന് കാരണമാകുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.
ജുവല്‍ മേരി നായികയായെത്തുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ജോയ് മാത്യു, ടിനി ടോം, സുധീര്‍ കരമന, നന്ദു, മുകുന്ദന്‍, ശ്രീകുമാര്‍, ജയരാജ് വാര്യര്‍, അനൂപ് ചന്ദ്രന്‍, കെപിഎസി ലളിത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് പി എസ് റഫീക്കാണ്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രാഹകന്‍.


Click it and Unblock the Notifications