»   » ആസിഫ് അലിയുടെ റോള്‍ മോഡലാണ് മമ്മൂട്ടി... ആസിഫിനെ ആകര്‍ഷിച്ച മമ്മൂട്ടിയുടെ ആ സ്വഭാവം!!!

ആസിഫ് അലിയുടെ റോള്‍ മോഡലാണ് മമ്മൂട്ടി... ആസിഫിനെ ആകര്‍ഷിച്ച മമ്മൂട്ടിയുടെ ആ സ്വഭാവം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ആരാധകരാണ് മലയാളത്തിലെ യുവതാരങ്ങളെല്ലാവരും. എന്നാല്‍ ഇവരില്‍ ആരോടെങ്കിലും ഒരാളോട് ഒരുപിടി ഇഷ്ടം കൂടുതലുള്ളവരാണ് ഇവരെല്ലാവരും. ഇവരുവരേയും അഭിനയത്തില്‍ റോള്‍ മോഡലാക്കുകയും അവരുടെ രീതികള്‍ പകര്‍ത്തുകയും ചെയ്യുന്നവരുണ്ട്. മമ്മൂട്ടിയോട് ഒരു പിടി ഇഷ്ടം കൂടുതലുള്ളവരാണ് ഉണ്ണി മുകുന്ദനും ആസിഫ് അലിയും.

ബാഹുബലിയല്ല എന്തിരന്‍ 2!!! രാജമൗലിയുടെ വാക്കിനെ മറികടന്ന് എന്തിരന്‍ 2 നിര്‍മാതാക്കള്‍ ചെയ്തത്...

ജീവിതത്തില്‍ തന്റെ റോള്‍ മോഡല്‍ മമ്മൂട്ടിയാണെന്നാണ് ആസിഫ് അലി പറയുന്നത്. പല വേദികളിലും അഭിമുഖങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ള ആസിഫ് അലി അതിന്റെ കാരണം കൈരളി ചാനലിലെ ജെബി ജംഗ്ഷനില്‍ വ്യക്തമാക്കുന്നുണ്ട്.

സണ്‍ഡേ ഹോളിഡേ ടീം

ആസിഫ് അലി നായകനായി സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ചിത്രത്തിന്റെ സംവിധായകനായ ജിസ് ജോയി, നായിക അപര്‍ണ ബാലമുരളി എന്നിവര്‍ക്കൊപ്പം ആസിഫ് അലി പങ്കെടുത്ത ജെബി ജംഗ്ഷനിലാണ് ആസിഫ് അലി ഇക്കാര്യം വ്യക്തമാക്കിയത്.

കുടുംബത്തിന്റെ പ്രാധാന്യം

സിനിമയില്‍ എത്തിയതിന് ശേഷമാണ് താന്‍ കുടുംബത്തിന്റെ പ്രാധാന്യം മനസിലാക്കി തുടങ്ങിയതെന്നാണ് ആസിഫ് അലി പറയുന്നത്. ഇത് തനിക്ക് മനസിക്കി തന്നത് മമ്മൂട്ടിയാണെന്നും ആസിഫ് ജെബി ജംഗ്ഷനില്‍ വെളിപ്പെടുത്തി.

മമ്മൂട്ടിയുടെ കരുതല്‍

കുടുംബത്തിന്റെ സാന്നിദ്ധ്യം നഷ്ടപ്പെടാതിരിക്കാന്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇത് തന്നെയാണ് അദ്ദേഹത്തോട് ബഹുമാനം തോന്നാന്‍ കാരണം. തന്നെ അദ്ദേഹത്തോട് കൂടുതല്‍ അടുപ്പിച്ചതും ഇത് തന്നെയാണെന്ന് ആസിഫ് അലി പറഞ്ഞു.

മമ്മൂട്ടിയുടെ ആവശ്യം

ജെബി ജംഗ്ഷനില്‍ പങ്കെടുക്കണമെന്ന് ആസിഫ് അലിയോട് ആവശ്യപ്പെട്ടതും മമ്മൂട്ടിയായിരുന്നു. അതിന് മുമ്പ് പലതവണ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും താന്‍ മുങ്ങി നടക്കുകയായിരുന്നെന്ന് ആസിഫ് അലി പറയുന്നു.

കുടുങ്ങിയത് എയര്‍പ്പോര്‍ട്ടില്‍ വച്ച്

എയര്‍പോര്‍ട്ടില്‍ വച്ച് താന്‍ മമ്മൂട്ടിക്കും ജോണ്‍ ബ്രിട്ടാസിനും മുന്നില്‍ പെട്ടതോടെയാണ് ശരിക്കും കുടുങ്ങിയത്. മമ്മൂട്ടി എയര്‍പോര്‍ട്ട് ലോംഞ്ചില്‍ ഒറ്റയ്ക്ക് ഇരിക്കുകയാണെന്നറിഞ്ഞാണ് അങ്ങോട്ട് ഓടി ചെന്നത് എന്നാല്‍ ചെല്ലുമ്പോള്‍ തൊട്ടടുത്ത് ജോണ്‍ ബ്രിട്ടാസും ഉണ്ടായിരുന്നെന്ന് ആസിഫ് അലി പറയുന്നു.

മമ്മൂട്ടിക്കൊപ്പം ആസിഫ് അലി

ആസിഫ് അലി, കൈലേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടി നായകനായി എത്തി മമ്മൂട്ടി തന്നെ നിര്‍മിച്ച ജവാന്‍ ഓഫ് വെള്ളിമലയാണ് ആസിഫ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ചിത്രം.

English summary
Mammootty is my role model; says Asif Ali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam