മഞ്ജു വാര്യരോട് മമ്മൂട്ടി ഓട്ടോഗ്രാഫ് ചോദിച്ചു, എപ്പോ...??
അല്പം പഴയ കഥയാണ്. എന്നു പറയുമ്പോള്‍, ഈ പുഴയും കടന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന കാലത്തോളം പഴക്കമുള്ളത്. മെട്രോമാറ്റിനി ഡോട്ട് കോമാണ് ഇപ്പോള്‍ ഈ കാര്യം ഓര്‍മിപ്പിച്ചത്. മഞ്ജു വാര്യരോട് മമ്മൂട്ടി ഓട്ടോഗ്രാഫ് ചോദിച്ച ആ പഴയ കഥ
ഷൊര്‍ണൂറും പരിസരത്തുമായി ഈ പുഴയും കടന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. മമ്മൂട്ടി നായകനാകുന്ന ഭൂതകണ്ണാടി എന്ന ചിത്രത്തിന്റെ ലൊക്കേഷനും അവിടെ തന്നെയായിരുന്നു.
ഒരു ദിവസം ഞാനും അമ്മയും ദിലീപേട്ടനും ലൊക്കേഷനിലിരിക്കുമ്പോള്‍ എതിര്‍ വശത്ത് മമ്മൂക്കയുടെ കാര്‍ വന്നു നിന്നു. കാറ് കണ്ടതും ദിലീപേട്ടന്‍ ഇറങ്ങിപ്പോയി മമ്മൂക്കയോട് സംസാരിച്ചു. ബഹുമാനം കലര്‍ന്ന കുഞ്ഞു പേടിയുള്ളതുകൊണ്ട് ഞാനിറങ്ങിപ്പോയില്ല. അത് കണ്ട് കാറിന്റെ ഗ്ലാസ് താഴ്ത്തി, മമ്മൂക്ക തമാശ രൂപത്തില്‍ എന്നോട് ചോദിച്ചു 'ഒരു ഓട്ടോഗ്രാഫ് തരുമോ'- മഞ്ജു വാര്യര്‍ പറഞ്ഞു.

മഞ്ജു വാര്യരോട് മമ്മൂട്ടി ഓട്ടോഗ്രാഫ് ചോദിച്ചു, എപ്പോ...??
മഞ്ജു വാര്യര്‍ സിനിമയില്‍ നിറഞ്ഞു നിന്ന ആദ്യ കാലത്തും ഇപ്പോഴും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടില്ല.

മഞ്ജു വാര്യരോട് മമ്മൂട്ടി ഓട്ടോഗ്രാഫ് ചോദിച്ചു, എപ്പോ...??
മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ച ഒരു സിനിമയില്‍ അഭിനയിക്കുമെന്ന് ഇനി പ്രതീക്ഷിക്കുകയും വേണ്ട. മഞ്ജുവിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

മഞ്ജു വാര്യരോട് മമ്മൂട്ടി ഓട്ടോഗ്രാഫ് ചോദിച്ചു, എപ്പോ...??
ദിലീപുമായി തനിയ്ക്ക് നല്ലൊരു സൗഹൃദമുണ്ടെന്നും, അതുകൊണ്ട് താന്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കില്ല എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

മഞ്ജു വാര്യരോട് മമ്മൂട്ടി ഓട്ടോഗ്രാഫ് ചോദിച്ചു, എപ്പോ...??
മഞ്ജു വാര്യര്‍ തിരിച്ചു വരുന്നു എന്ന് കേട്ടപ്പോള്‍ പലതരത്തിലുള്ള ഗോസിപ്പുകളും ഉണ്ടായിരുന്നു. വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിക്കുന്നു ജയറാമിനൊപ്പം അഭിനയിക്കുന്നു പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നു എന്നൊക്കെ പറഞ്ഞ കൂട്ടത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്ന വാര്‍ത്തയും വന്നിരുന്നു. ആ വാര്‍ത്ത നിഷേധിച്ച് സംസാരിക്കവെയാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്.

മഞ്ജു വാര്യരോട് മമ്മൂട്ടി ഓട്ടോഗ്രാഫ് ചോദിച്ചു, എപ്പോ...??
എന്ന് കരുതി മമ്മൂട്ടിയും മഞ്ജു വാര്യരും ശത്രുക്കളൊന്നുമല്ല കേട്ടോ... സ്‌റ്റേജ് ഷോകളിലൊക്കെ ഇരുവരും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കും നടനമുള്ള പുരസ്‌കാരങ്ങള്‍ വാങ്ങിയത് മഞ്ജുവും മമ്മൂട്ടിയുമാണ്


Click it and Unblock the Notifications