For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ വയസ് ചോദിച്ചപ്പോള്‍ വിദേശികളുടെ മറുപടി, 70 ആണെന്ന് അറിഞ്ഞപ്പോഴുളള പ്രതികരണം

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വയസ് കേട്ട് അതിശയപ്പെടാറുളളവര്‍ ഏറെയാണ്. എഴുപത് വയസ് ആവുമ്പോഴും യൗവനം തുളുമ്പുന്ന ശരീര പ്രകൃതിയാണ് അദ്ദേഹത്തിന്. വര്‍ഷങ്ങളായി തുടരുന്ന ചിട്ടയായ ഭക്ഷണക്രമവും വ്യായാമവുമൊക്കെ കൊണ്ടാണ് മമ്മൂക്കയ്ക്ക് ഇപ്പോഴും ഈ രൂപഭംഗിയുളളത്. സിനിമകളിലെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി കഠിന പ്രയത്‌നം ചെയ്യാറുളള താരമാണ് മമ്മൂട്ടി. മമ്മൂക്കയുടെ ഭക്ഷണശീലത്തെ കുറിച്ച് മോഹന്‍ലാല്‍ വരെ അടുത്തിടെ പറഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ സമയത്ത് മെഗാസ്റ്റാറിന്‌റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ കണ്ട് എല്ലാവരും ഞെട്ടിയിരുന്നു.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  അപൂര്‍വ്വമായാണ് അത്തരം ചിത്രങ്ങള്‍ മമ്മൂട്ടിയുടെതായി വന്നിട്ടുളളത്. മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമല്‍ഹാസന്‍ സംസാരിച്ചപ്പോഴും അദ്ദേഹത്തിന് എഴുപത് വയസുണ്ട് എന്ന് കരുതിയില്ലെന്നാണ് നടന്‍ പറഞ്ഞത്. മറ്റ് ഭാഷക്കാര്‍ക്കൊന്നും മമ്മൂക്കയുടെ ശരിക്കുമുളള വയസ് പറഞ്ഞാല്‍ ഇപ്പോഴും വിശ്വാസമാകാറില്ല.

  അതേസമയം മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം കാണിച്ച് ഇദ്ദേഹത്തിന് എത്ര വയസുണ്ടാകുമെന്ന് വിദേശികളോട് ഒരു മലയാളി യൂടൂബര്‍ ചോദിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
  40-50 വയസിനടുത്ത് പ്രായമാണ് പലരും മമ്മൂട്ടിയുടെ ഫോട്ടോസ് കണ്ട് പ്രവചിക്കുന്നത്. ചിലര്‍ 30-40 വയസിനുളളില്‍ പ്രായവും പറയുന്നുണ്ട്.

  എന്നാല്‍ മമ്മൂക്കയുടെ ശരിക്കുമുളള പ്രായത്തിന് അടുത്ത് പോലും പലരും പറയുന്നില്ല. ഒടുവില്‍ മമ്മൂട്ടിക്ക് 70 വയസാണെന്ന് പറയുമ്പോള്‍ പലരും ഞെട്ടുന്നതും വീഡിയോയില്‍ കാണാം. ഇത്രയും വയസ് അദ്ദേഹത്തിന് ഉണ്ടെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് മമ്മൂക്കയുടെ വയസ് പ്രവചിച്ചവരെല്ലാം പറയുന്നത്. വീഡിയോയില്‍ ഒരു സൗദി അറേബ്യന്‍ പൗരന് മമ്മൂട്ടിയെ കണ്ട് മനസിലാവുന്നുണ്ട്.

  മമ്മൂട്ടിയുടെ ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെ അറിയാമോ എന്ന് ചോദിക്കുമ്പോള്‍ തീര്‍ച്ചയായും അറിയാം എന്നാണ് ഇയാള്‍ പറയുന്നത്. ആര്‍ക്കാണ് മമ്മൂട്ടിയെ അറിയാത്തത്. കേരളത്തില്‍ നിന്നുളള പ്രശസ്തനായ ആളല്ലെ എന്ന് ഇദ്ദേഹം ചോദിക്കുന്നു. അതേസമയം മമ്മൂട്ടിക്ക് 70 വയസാണെന്നും അദ്ദേഹത്തിന്‌റെ മകന് 35 വയസിന് അടുത്ത് പ്രായമുണ്ടെന്നും യൂടൂബര്‍ പറയുമ്പോള്‍ പലരും ഞെട്ടുന്നതും വീഡിയോയില്‍ കാണാം.

  ഡിവോഴ്‌സിനായി എന്നെ നടത്തിച്ചത് 12 വര്‍ഷം, അന്ന് കൂടെ നിന്നത് ഇവരാണ്, തുറന്നുപറഞ്ഞ് ശ്രീവിദ്യ

  അതേസമയം മുന്‍പും ഇത്തരത്തിലുളള നിരവധി വീഡിയോകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മമ്മൂക്കയുടെ വയസ് പ്രവചിക്കാന്‍ മലയാളികള്‍ ആവശ്യപ്പെട്ടപ്പോള്‍ പലര്‍ക്കും കൃത്യമായ പ്രായം പറയാന്‍ സാധിച്ചിരുന്നില്ല. അതേസമയം കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും ആരാധകരുളള താരമാണ് മമ്മൂട്ടി. കൂടാതെ ലോകമെമ്പാടുമായി നിരവധി ഫാന്‍സുണ്ട് താരത്തിന്. മമ്മൂക്കയുടെ പിറന്നാള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് എല്ലാവരും. സൂപ്പര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുളള സിനിമാ പ്രവര്‍ത്തകരുടെ പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു.

  മറ്റാര്‍ക്കും വേണ്ടി എംടി ഇത് ചെയ്യില്ല, മമ്മൂട്ടിയുടെ സമര്‍പ്പണത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്‌

  മൂന്നാറില്‍ വെച്ചാണ് ഇത്തവണ മമ്മൂട്ടി പിറന്നാള്‍ ആഘോഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂക്കയുടെതായി പുറത്തിറങ്ങിയ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറി. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടി, ആന്റോ ജോസഫ്, ബാദുഷ തുടങ്ങിയവരെയും ചിത്രങ്ങളില്‍ കാണാം. നിലവില്‍ ഭീഷ്മപര്‍വ്വം, പുഴു തുടങ്ങിയ സിനിമകളാണ് സൂപ്പര്‍താരത്തിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഈ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ദി പ്രീസ്റ്റ്, വണ്‍ തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. ഇതില്‍ പ്രീസ്റ്റ് തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. എന്നാല്‍ വണ്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

  തരംഗമായ ആ കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത മമ്മൂട്ടി, അനുഭവം പങ്കുവെച്ച് അടൂര്‍

  സ്വന്തം സംവിധാനത്തിൽ മമ്മൂക്കയുടെ പടം..ഇക്കയുടെ ആ വെളിപ്പെടുത്തൽ | FilmiBeat Malayalam

  വീഡിയോ

  English summary
  mammootty at 70: foreigners prediction about mammootty's age, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X