മമ്മൂക്കയുടെ പക്കാ മാസ് എന്റര്‍ടെയിനര്‍, 116 ദിവസത്തെ മധുരരാജയുടെ ഷൂട്ടിംഗിന് രാജകീയമായ പാക്കപ്പ്!!

Recommended Video

മധുര രാജയുടെ ഷൂട്ടിങ് കഴിഞ്ഞു | Filmibeat Malayalam

മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് വമ്പന്‍ വരവേല്‍പ്പാണ് ഈ വര്‍ഷം കിട്ടിയിരിക്കുന്നത്. 2019 ല്‍ റിലീസിനെത്തിയ രണ്ട് സിനിമകളും തിയറ്ററുകളില്‍ ആവേശത്തിരയായി മാറിയിരിക്കുകയാണ്. ബോക്‌സോഫീസിലും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. അടുത്തതായി 2019 ല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മധുരരാജ.

മാസ് എന്റര്‍ടൈനര്‍ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്. പേരന്‍പിനും യാത്രയ്ക്കും ശേഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാന്‍ പോവുന്ന സിനിമയാണിത്. ഇത്തവണത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുന്ന മധുരരാജയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം.

  മധുരരാജയ്ക്ക് പാക്കപ്പ്

മധുരരാജയ്ക്ക് പാക്കപ്പ്

സൂപ്പര്‍ ഹിറ്റായിരുന്ന പോക്കിരിരാജക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോള്‍ മുതലേ ആരാധകര്‍ ഏറെ ആവേശം കൊണ്ടിരുന്നു. ഇപ്പോഴിതാ 116 ദിവസം നീണ്ടു നിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ അവന്യൂ സെന്ററില്‍ വെച്ച് ഒരു കിടിലന്‍ പാക്കപ്പ് പാര്‍ട്ടിയോട് കൂടിയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പര്യവസാനിപ്പിച്ചത്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിയില്‍ വെച്ച് തന്നെ മധുരരാജയുടെ ഓഡിയോ ലോഞ്ചും നിര്‍വഹിച്ചിരുന്നു.

  വമ്പന്‍ താരങ്ങള്‍

വമ്പന്‍ താരങ്ങള്‍

ഷൂട്ടിങ്ങ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇനി ബാക്കിയുള്ളത്. വിഷു റിലീസായി തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ മമ്മൂക്കക്ക് പുറമേ ജയ്, നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാന്‍, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് താരങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമാവും.

 അണിയറ പ്രവര്‍ത്തകര്‍

അണിയറ പ്രവര്‍ത്തകര്‍

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന സിനിമയാണെന്ന പേരിലാണ് മധുരരാജ എത്തുന്നത്. ആക്ഷനും കോമഡിയും സസ്‌പെന്‍സും അടക്കം പൊളിപ്പന്‍ എന്റര്‍ടെയിനര്‍ മൂവിയായിരിക്കും മധുരരാജ. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാറനില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മാണവും ഉദയ്കൃഷ്ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തുമെന്നാണ് സൂചന.

 പക്കാ മാസ്സ് എന്റര്‍ടൈനര്‍

പക്കാ മാസ്സ് എന്റര്‍ടൈനര്‍

മലയാള സിനിമയില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനുകള്‍ തേടിയുള്ള സംവിധായകന്‍ വൈശാഖിന്റെ യാത്രകള്‍ക്ക് അവസാനം കുറിച്ചത് കൊച്ചി എടവനക്കാടിലെ തുരുത്തുകളിലാണ്. നിരവധി സെറ്റുകളാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങും ഏറെ ത്രില്ലടിപ്പിക്കുന്ന കിടിലന്‍ ക്ലൈമാക്‌സ് സീനുമെല്ലാം സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്തത്. എന്തായാലും കാത്തിരിക്കാം ഒരു പക്കാ മാസ്സ് എന്റര്‍ടൈനര്‍ ഈ വിഷുവിന് തീയ്യറ്ററുകള്‍ അടക്കി വാഴുന്നത് കാണാനും മധുരരാജയുടെ മാസ്സ് രണ്ടാം വരവിനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X