മമ്മൂട്ടി ആദ്യമായി നര പുറത്ത് കണിച്ചു, ഈ സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍ എങ്ങനെയുണ്ട്?

By Aswini

Recommended Video

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ മമ്മൂക്ക | filmibeat Malayalam

കിണ്ണം കാച്ചിയ സ്‌റ്റൈലിലാണ് ഓരോ പൊതു വേദിയിലും മമ്മൂട്ടി എത്താറുള്ളത്. അറുപതുകളിലും നാല്‍പതുകളുടെ ചെറുപ്പം സൂക്ഷിക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ശത്രുക്കള്‍ പോലും അസൂയപ്പെടും എന്നാണ് പറയാറുള്ളത്.

അറുപത് കഴിഞ്ഞിട്ടും മമ്മൂട്ടി ഇതുവരെ തന്റെ നരച്ച മുടികള്‍ ആരാധകരെ കാണിച്ചിരുന്നില്ല. അജിത്തും മോഹന്‍ലാലും, ജയറാമുമെല്ലാം സാള്‍ട്ട് ആന്റ് പെപ്പര്‍ സ്‌റ്റൈലില്‍ വന്നപ്പോള്‍ മമ്മൂട്ടി മാത്രം വേറിട്ടു നിന്നു. ഇപ്പോഴിതാ മമ്മൂട്ടിയും.

സാള്‍ട്ട് ആന്റ് പെപ്പര്‍

സാള്‍ട്ട് ആന്റ് പെപ്പര്‍

റസൂല്‍ പൂക്കുട്ടി നായകനാകുന്ന ദ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി സാള്‍ട്ട് ആന്റ് പെപ്പര്‍ സ്‌റ്റൈലിലെത്തിയത്. ഇതാദ്യമായിട്ടാണ് മമ്മൂട്ടി തന്റെ നരച്ച മുടി പുറത്തെടുത്ത് ഒരു പൊതു വേദിയിലെത്തുന്നത്.

അധികമൊന്നുമില്ല...

അധികമൊന്നുമില്ല...

ഇടത് ഭാഗത്ത് ഒരല്‍പം മാത്രമേ വെള്ള മുടി കാണിക്കുന്നുള്ളൂ. എന്നാല്‍ അതും സ്‌റ്റൈലാണ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ദ സൗണ്ട് സ്റ്റോറി

ദ സൗണ്ട് സ്റ്റോറി

തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദ വിരുന്നിനെ കുറിച്ചാണ് ദ സൗണ്ട് സ്റ്റോറി എന്ന ചിത്രം കഥ പറയുന്നത്. അന്ധനായ ഒരാളുടെ പൂരത്തിന്റെ അനുഭവമാണ് സിനിമ. റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍ നിന്ന് പ്രശാന്ത് പ്രഭാകരാണ് ദ സൗണ്ട് സ്റ്റോറി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടി പറഞ്ഞത്

തൃശ്ശൂര്‍ പൂരത്തെ അറിയാവുന്ന, തൃശ്ശൂര്‍ പൂരം ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ഒരാള്‍ക്ക് ഈ 'ശ്രവ്യ കാവ്യം' ഒരു പുതിയ അനുഭവമായിരിയ്ക്കും എന്ന് മമ്മൂട്ടി ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍വ്വഹിച്ച ശേഷം പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X