മമ്മൂട്ടി വന്നു നിമിഷ നേരം കൊണ്ട് മടങ്ങി, അമ്മയിലെ മുതിര്‍ന്ന താരങ്ങളെ ആരെയും കണ്ടതുമില്ല..

By Aswini

ഭാവനയുടെ വിവാഹം മലയാള സിനിമയിലെ പെണ്‍ കൂട്ടായ്മയുടെ ആഘോഷമായിരുന്നു. മെഹന്തി ചടങ്ങുമുതല്‍ വിവാഹത്തിലും അത് കഴിഞ്ഞുള്ള സത്കാരവുമൊക്കെ ഭാവനയുടെ കൂട്ടുകാരികള്‍ ആഘോഷമാക്കി. എന്നാല്‍ മലയാളത്തിലെ പല പ്രമുഖ താരങ്ങളെയും വിവാഹത്തില്‍ കണ്ടില്ല.

മെഗാസ്റ്റാര്‍ മമ്മൂട്ടി വിവാഹം കഴിഞ്ഞുള്ള സത്കാരത്തില്‍ പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍ വന്നതേയില്ല. താരസംഘടനയായ അമ്മയിലെ ഭാരവാഹികള്‍ക്ക് വിവാഹത്തിന് ക്ഷണം ലഭിച്ചില്ല എന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ചിത്രങ്ങളിലോ വീഡിയോകളിലോ ഒന്നും അമ്മ ഭാരവാഹികളെ കാണാനില്ല.

അമ്മയ്ക്ക് ക്ഷണമില്ല

അമ്മയ്ക്ക് ക്ഷണമില്ല

താരസംഘടനയായ അമ്മയിലെ പ്രസിഡന്റ് ഇന്നസെന്റിനും സെക്രട്ടറി ഇടവേള ബാബുവിനും ഉള്‍പ്പടെ മുതിര്‍ന്ന ഭാരവാഹികള്‍ക്ക് ഭാവനയുടെ വിവാഹത്തില്‍ ക്ഷണമില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. മമ്മൂട്ടിയ്ക്ക് മാത്രമാണത്രെ ക്ഷണം ലഭിച്ചത്.

മമ്മൂട്ടി വന്നു.. പോയി

മമ്മൂട്ടി വന്നു.. പോയി

മമ്മൂട്ടി വിവാഹം കഴിഞ്ഞ് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന സത്കാരത്തില്‍ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി 7.30 ഓടെ എത്തിയ മമ്മൂട്ടി ഭാവനെയും നവീനിനെയും കണ്ട ശേഷം നിമിഷങ്ങള്‍ക്കകം മടങ്ങുകയും ചെയ്തു.

സിദ്ധിഖ് വന്നു

സിദ്ധിഖ് വന്നു

അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും നടനുമായ സിദ്ധിഖ് രാവിലെ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ കാണുന്ന കുട്ടിയാണെന്നാണ് സിദ്ധിഖ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

സത്കാരത്തിന് എത്തിയ പ്രമുഖര്‍

സത്കാരത്തിന് എത്തിയ പ്രമുഖര്‍

സംവിധായകന്‍ ആഷിക് അബു, പൃഥ്വിരാജ്, ജയറാം (കുടുംബത്തോടൊപ്പം), മനോജ് കെ ജയന്‍, അനൂപ് മേനോന്‍, ടൊവിനോ തോമസ്, മനോജ് കൃഷ്ണ, ബിജു മേനോന്‍, സംയുക്ത വര്‍മ, ബൈജു കൊട്ടാരക്കര, നസ്‌റിയ നസീം, മിയ തുടങ്ങിയവരൊക്കെ വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന സത്കാരത്തില്‍ പങ്കെടുത്തു.

തുടക്കം മുതലേ

തുടക്കം മുതലേ

രമ്യ നമ്പീശനും സയനോരയുമൊക്കെ മെഹന്തി ചടങ്ങുകള്‍ മുതലേ ഭാവനയ്‌ക്കൊപ്പമുണ്ടായിരുന്നു. മഞ്ജു വാര്യര്‍, നവ്യ നായര്‍, ലെന, രചന നാരായണന്‍ കുട്ടി, ഷംന കാസിം, ശരണ്യ തുടങ്ങിയവരൊക്കെ വിവാഹ ശേഷം ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X