ഓട്ടോ ഓടിക്കാന്‍ മമ്മൂട്ടിയും
ഏയ് ഓട്ടോയില്‍ മോഹന്‍ലാല്‍ ഓട്ടോ ഓടിച്ചു. പടം സൂപ്പര്‍ഹിറ്റായി. കൊച്ചിരാജാവില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ഇടവേളയില്‍ പോക്കറ്റ് മണിക്കായി ദീലീപിന്റെ ക്ഷത്രിയ നായകന്‍ ഓട്ടോ ഓടിച്ചു. നായകന്‍ മുഴുവന്‍ സമയ ഓട്ടോക്കാരനല്ലാത്തതു കൊണ്ട് പടം പാതി ഹിറ്റായി.
മോഹന്‍ലാലും ദിലീപുമൊക്കെ ഓട്ടോ ഓടിച്ചിട്ടും മമ്മൂട്ടി ഇതുവരെ ഓടിച്ചില്ല. ആ കുറവ് നികത്തേണ്ടതല്ലേ? തീര്‍ച്ചയായും. മമ്മൂട്ടി ഓട്ടോക്കാരനാകുന്ന ചിത്രത്തിന് റിക്ഷക്കാരന്‍ എന്നു തന്നെ പേര് നല്‍കി.
എം.ജി.ആറിന്റെ പ്രശസ്ത ചിത്രത്തിന്റെ പേരാണ് റിക്ഷക്കാരന്‍. ഈ ചിത്രത്തിലെ അഭിനയത്തിനാണ് എം.ജി.ആറിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. ഓട്ടോക്കാരനായി ആരാധകരെ രജനീകാന്ത് കോരിത്തരിപ്പിച്ച ചിത്രമാണ് ബാഷ. ഓട്ടോക്കാരന്‍, ഓട്ടോക്കാരന്‍ എന്ന ബാഷയിലെ പാട്ട് പാടിനടന്ന ആരാധകര്‍ സൂപ്പര്‍താരത്തിന് സമ്മാനിച്ചത് സൂപ്പര്‍ഹിറ്റാണ്.
ഓട്ടോക്കാരനായി വേഷമിട്ടാല്‍ സൂപ്പര്‍ഹിറ്റാണെന്നാണ് ചരിത്രം. അപ്പോള്‍പ്പിന്നെ മമ്മൂട്ടി മാത്രം എന്തിന് ഓട്ടോ ഓടിക്കാതിരിക്കണം? സൂപ്പര്‍ഹിറ്റ് അനുഗ്രഹം അദ്ദേഹത്തിനുമുണ്ടാവുമോയെന്നറിയാന്‍ എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷൂട്ടിംഗ് കഴിഞ്ഞ് തിയേറ്ററുകളിലെത്തുന്നതുവരെ കാത്തിരിക്കാം.


Click it and Unblock the Notifications