മമ്മൂട്ടി തിരുവനന്തപുരത്തേക്ക്

By Aswathi

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു മമ്മൂട്ടി ചിത്രത്തിന് തിരുവനന്തപുരം പശ്ചാത്തലമാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി മെയ് 25 മുതല്‍ മമ്മൂട്ടി തിരുവനന്തപുരത്തുണ്ടാകും. തുടര്‍ന്ന് രണ്ട് മാസം മമ്മൂട്ടി തിരുവനന്തപുരത്തായിരിക്കുമെന്നാണ് വിവരം.

കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക. പത്തേമാരി എന്ന ചിത്രത്തിലും ജുവല്‍ മമ്മൂട്ടിയുടെ നായികയായിട്ട് എത്തുന്നുണ്ട്. സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

mammootty

സുനില്‍ സുഗദയും ഷാജു നവോദയയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആമേന് രചന നിര്‍വഹിച്ച പി എസ് റഫീക്കാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഗ്രാന്‍ഡ് എ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹബീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം നല്‍കുന്നു. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 14 ന് തൊടുപുഴയില്‍ ആരംഭിയ്ക്കും. മഴയെത്തും മുന്‍പേ, അഴകിയ രാവണന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് കമലും മമ്മൂട്ടിയും നേരത്തെ ഒന്നിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X