»   » മമ്മൂട്ടിയുംബാലചന്ദ്രമേനോനും വീണ്ടും ഒന്നിക്കുന്നു

മമ്മൂട്ടിയുംബാലചന്ദ്രമേനോനും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Balachandra Menon and Mammootty
ഒരുകാലത്ത് മലയാളത്തിലെ ഓള്‍റൗണ്ടറായിരുന്നു ബാലചന്ദ്രമേനോന്‍, സംവിധാനവും അഭിനയവും പാട്ടെഴുത്തും എന്നുവേണ്ട അദ്ദേഹം കൈവെയ്ക്കാത്ത മേഖലകളില്ലായിരുന്നു. എത്രയെത്ര കുടുംബചിത്രങ്ങളാണ് മോനോന്‍ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹം അടുത്തകാലത്തായി സിനിമകളില്‍ സജീവമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ പുതിയ ചില ചിത്രങ്ങളിലൂടെ മോനോന്‍ തന്‍റെ സാന്നിധ്യം വീണ്ടുമറിയിയ്ക്കുകയാണ്.

ബാലചന്ദ്രമേനോനെ തിരിച്ചെത്തിക്കുന്നതിന് മുന്‍കയ്യെടുത്തിരിക്കുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടിയും ബാലചന്ദ്രമേനോനും ഒന്നിയ്ക്കുന്ന രണ്ട് ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറാകുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ രാപ്പകല്‍ എന്ന ചിത്രത്തിലാണ് ഇവര്‍ ഏറ്റവും അവസാനമായി ഒന്നിച്ചത്.

വിഷുച്ചിത്രമായി ഇറങ്ങിയ ഇമ്മാനുവലില്‍ അഭിനയിക്കാനായി മമ്മൂട്ടി ബാലചന്ദ്രമേനോനെ ക്ഷണിച്ചിരുന്നുവത്രേ. പക്ഷേ ഡിസംബറില്‍ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ മേനോന് ഇമ്മാനുവലില്‍ അഭിനയിക്കാനായില്ല. ഈ കുറവ് തീര്‍ക്കാനായി രണ്ട് ചിത്രങ്ങളാണ് തങ്ങളൊന്നിച്ച് ഒരുക്കുന്നതെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു.

മമ്മൂട്ടിതന്നെയാണ് രണ്ട് ചിത്രങ്ങളുടെയും കാര്യം തന്നെ വിളിച്ച് അറിയിച്ചതെന്ന് മേനോന്‍ പറയുന്നു. സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട, രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നിവയാണ് ഇവരൊന്നിക്കുന്ന രണ്ട് ചിത്രങ്ങള്‍.

കുഞ്ഞനന്തന്റെ കടയെന്ന ചിത്രത്തില്‍ മൊയ്തു വക്കീല്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. രഞ്ജിത്തിന്റെ ചിത്രത്തില്‍ ഒരു വൈദികന്റെ വേഷമാണ് ചെയ്യുന്നത്- മേനോന്‍ പറഞ്ഞു. ഇതുകൂടാതെ രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്യുന്ന ബഡ്ഡിയെന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറെയും മേനോന്‍ അവതരിപ്പിക്കുന്നുണ്ട്.

ഞാനും മമ്മൂട്ടിയുമെല്ലാം ഒരേ തലമുറയില്‍പ്പെട്ടവരാണ്. അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിക്കുന്നതാണ് ഞങ്ങളുടെ രീതി. എല്ലാത്തിലുമുപരി മമ്മൂട്ടി എന്റെ നല്ല സുഹൃത്താണ്, നല്ല സഹപ്രവര്‍ത്തകനാണ്- അദ്ദേഹം പറഞ്ഞു.

English summary
Mammootty has made sure that Menon was part of not one but two of his upcoming projects Salim Ahmed's Kunjanan thante Kada and Ranjith's Kadal Kadannoru Maathukutty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam