»   » ജയസൂര്യ ലൊക്കേഷനില്‍ മൊട്ടയടിച്ചാല്‍ മമ്മൂട്ടി സിനിമയില്‍ മൊട്ടയടിയ്ക്കും; കാണണോ

ജയസൂര്യ ലൊക്കേഷനില്‍ മൊട്ടയടിച്ചാല്‍ മമ്മൂട്ടി സിനിമയില്‍ മൊട്ടയടിയ്ക്കും; കാണണോ

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ മൊട്ടയടിയുടെ കാലം ആണെന്ന് തോന്നുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഫഹദ് ഫാസിലിന്റെ മൊട്ടയടിച്ച ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജയറാമിന്റെ മൊട്ടയടിച്ച ഗെറ്റപ്പും ആരാധകര്‍ ചര്‍ച്ച ചെയ്തു.

പ്രേതം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ജയസൂര്യ ലൈവായി തല മൊട്ടയടിയ്ക്കുന്നതിന്റെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതും വൈറലായി. എന്നാല്‍ മമ്മൂട്ടി ഇതൊക്കെ പണ്ടേ പയറ്റി തെളിഞ്ഞതാണ്.


ഷൂട്ടിങ് ലൊക്കേഷനില്‍ ജയസൂര്യ മൊട്ടയടിയ്ക്കുന്ന വീഡിയോ പുറത്ത്; കാണൂ


 mammootty

സിനിമയ്ക്ക് വേണ്ടി സിനിമയ്ക്കകത്തു തന്നെ മൊട്ടയടിച്ച ആളാണ് മമ്മൂട്ടി. യാത്ര എന്ന ചിത്രത്തിലെ ഒരു ജയില്‍ രംഗമായിരുന്നു അത്. ജോണ്‍ പോളിന്റെ കഥയ്ക്ക് ബാലു മഹേന്ദ്ര തിരക്കഥ എഴുതി സംവിധാനം ചെയ്ത യാത്ര അന്നത്തെ ഹിറ്റ് ചിത്രമായിരുന്നു.യാത്രയില്‍ മാത്രമല്ല, മമ്മൂട്ടി മൊട്ടയടിച്ച് പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഒത്തിരിയാണ്. ബിആര്‍ അംബേദ്ക്കറിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ കഷണ്ടിത്തലയുമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

English summary
Mammootty bald in Yathra

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam