കോട്ടയം കുഞ്ഞച്ചന് മുന്‍പ് ബിലാലും വരും! രണ്ടാം വരവിനെത്തുന്നത് ഇക്കയുടെ രണ്ട് അഡാറ് സിനിമകള്‍!!
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഇത് സന്തോഷത്തിന്റെ നാളുകളാണ്. മാര്‍ച്ച് 30 ന് സഖാവ് അലക്‌സായി ഇക്ക വരാന്‍ പോവുകയാണ്. തൊട്ട് പിന്നാലെ അങ്കിള്‍, പേരന്‍പ് തുടങ്ങിയ സിനിമകളും റിലീസിനെത്തും. ഈ വര്‍ഷം നിരവധി സിനിമകളുമായി ബോക്‌സോഫീസിനെ ഇക്ക സ്വന്തമാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതിലും സന്തോഷം നല്‍കുന്ന കാര്യം ഇനി വരാനിരിക്കുന്ന സിനിമകളുടെ വിശേഷമാണ്.

മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വിട്ടത്. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഫ്രൈഡേ ഫിലിംസാണ് കുഞ്ഞച്ചന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. മിഥുന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും.
കോട്ടയം കുഞ്ഞച്ചന് മുന്‍പ് ബിലാല്‍ വരുമെന്നാണ് മറ്റൊരു വാര്‍ത്ത. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് കഥാപാത്രവുമായി എത്തിയ ബിഗ് ബിയുടെ രണ്ടാം ഭാഗമായി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമ തന്നെയാണ് ബിലാല്‍. ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടി ഉടന്‍ തന്നെ വരുമെന്ന കാര്യം അമല്‍ നീരദ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

2007 ലായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത് ബിഗ് ബി റിലീസിനെത്തിയത്. മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമയില്‍ നഫീസ അലി, മനോജ് കെ ജയന്‍, ബാല, തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമയുടെ രണ്ടാം ഭാഗമായ ബിലാലില്‍ അഭിനയിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യത്തെ കുറിച്ചോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. എന്തായാലും രണ്ട് അഡാറ് സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications











