68 വയസോ! മമ്മൂട്ടിയെ കണ്ട് ഞെട്ടി വിദേശികൾ,​ പിറന്നാൾ സ്പെഷ്യൽ വീഡിയോ വൈറൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. മോളിവുഡിന്റെ മാത്രമല്ല തെന്നന്ത്യൻ സിനിമ ലോകവും ബോളിവുഡും ആദരവോടെയാണ് മമ്മൂക്കയെ നോക്കി കാണുന്നത്. സിനിമ ലോകത്തെ പോലും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളുമായിട്ടാണ് അദ്ദേഹം ഒരോ സമയവും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

അഭിനയത്തിൽ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മമ്മൂക്ക പ്രേക്ഷകരേയും സിനിമ ലോകത്തേയും അത്ഭുതപ്പെടുത്താറുണ്ട്. ഇന്നും എല്ലാവർക്കും അറിയേണ്ടത് അദ്ദേഹത്തിന്റെ സൗന്ദര്യത്തെ കുറിച്ചും ആരോഗ്യ രഹസ്യത്തെ കുറിച്ചുമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രിയപ്പെട്ട താരത്തിന്റെ പിറന്നാൾ പ്രമാണിച്ചു പുറത്തിറങ്ങിയിരിക്കുന്ന വീഡിയോയാണ്.

 പ്രായം കേട്ട് ഞെട്ടി‌

മലയാളത്തിലെ കൂൾ ഹാൻസം താരമാണ് മമ്മൂക്ക. സിനിമയിൽ മാറ്റം സംഭവിച്ചിട്ടും താരത്തിന്റെ സൗന്ദര്യത്തിൽ അന്നും ഇന്നും ഒരു വ്യത്യാസവും വന്നിട്ടില്ല. ഒരോ വയസ്സ് കൂടുമ്പോഴും ഗ്ലാമറും കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ വയസ്സിെന കുറിച്ചുള്ള വിദേശീയരുടെ അഭിപ്രായമാണ്. 68 ആണെന്ന് വിശ്വസിക്കാൻ പോലും പലർക്കു കഴിഞ്ഞിട്ടില്ല.മമ്മൂട്ടിയുടെ ഫോട്ടോ കാണിച്ച് അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്ന് വിദേശികളോട് ചോദിക്കുന്നതാണ് വീഡിയോ.

 മൂപ്പത് മുതൽ  50 വരെ

താരത്തിന്റെ പിറന്നാൾ പ്രമാണിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോയാണിത്. ചിത്രം കാണിച്ച ഭൂരിഭാഗം പേരും പ്രായം 35 മുതൽ 50 വരെയാണെന്ന് പറയുന്നത്. അതിൽ ഉഗാണ്ടയിൽ നിന്നുള്ള മമ്മൂട്ടയുടെ പോലീസ് ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്ന് പറയുന്നവരുമുണ്ട് താരത്തിന്റെ യഥാർഥ പ്രായം 68 ആണെന്ന് അറിയുമ്പോൾ പലരും നെറ്റി ചുളിക്കുകയാണ്.

സെപ്റ്റംബർ 7 ന് പിറന്നാൾ


മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന് സെപ്റ്റംബർ 7 ന് 68 വയസ് തികയുകയാണ്. താരത്തിന് വൻ സർപ്രൈസാണ് ആരാധകർ ഒരുക്കി വെച്ചിരിക്കുന്നത്. പോയ വർഷം സഹപ്രവർത്തകരും ആരാധകരും ചേർന്ന് താരരാജാവിന്റെ പിറന്നാൾ ഗംഭീരമാക്കുകയായിരുന്നു.

മികച്ച ചിത്രങ്ങൾ

2019 മമ്മൂക്കയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം തമിഴിലും തെലുങ്കിലും മമ്മൂക്ക ഈ വർഷം ശക്തമായ കഥാപാത്രങ്ങളുമായി എത്തിയിരുന്നു. തമിഴിലെ പേരൻപ് ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ഇന്ത്യയിൽ മാത്രമല്ല രാജ്യത്തിന് പുറത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കിലെ യാത്രയും മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. ഉണ്ട, മധുരരാജ, പതിനെട്ടാംപടി എന്നീ ചിത്രങ്ങൾ ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു.

 ഗാനഗന്ധർവൻ

പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ, നടൻ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 20 നാണ് തിയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രമായ പഞ്ചവർണ്ണതത്തയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X