ഉയരെയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബോബി സഞ്ജയുടെ വണ്‍? സിനിമയ്ക്ക് പേരിട്ടതായി റിപ്പോര്‍ട്ടുകള്‍
മമ്മൂട്ടി നായകനാവുന്ന പുതിയ സിനിമകള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഈദിനെത്തുന്ന ഉണ്ടയ്ക്ക് ശേഷവും മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ എത്തുന്നുണ്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടിനൊപ്പം മമ്മൂക്ക ഒന്നിക്കുന്ന പുതിയ സിനിമയെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് ചിത്രമൊരുക്കിയ സന്തോഷ് വിശ്വനാഥനാണ് മമ്മൂട്ടി ചിത്രമൊരുക്കുന്നത്.
സിനിമയ്ക്ക് വണ്‍ എന്ന് പേരിട്ടതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് വണ്‍ നിര്‍മ്മിക്കുന്നത്. ഇതൊരു പൊളിറ്റിക്കല്‍ പശ്ചാത്തലത്തിലുളള ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്.

കേരള മുഖ്യമന്ത്രിയായിട്ടാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, രണ്‍ജി പണിക്കര്‍, ശ്രീനിവാസന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുമെന്നും അറിയുന്നു. പക്ഷേ ഇതിലൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഉയരെയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന തിരക്കഥാകൃത്തുകളാണ് ബോബി-സഞ്ജയ്. ആദ്യമായിട്ടാണ് ഈ കൂട്ടുകെട്ട് മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി ഈ വര്‍ഷം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളും വരുന്നുണ്ട്.


Click it and Unblock the Notifications











