»   »  സെക്യൂരിറ്റിമാരെയെല്ലാം തള്ളി മാറ്റി മമ്മൂട്ടി വിജയ് യുടെ അടുത്തു വന്നു, അഭിനന്ദിച്ചു

സെക്യൂരിറ്റിമാരെയെല്ലാം തള്ളി മാറ്റി മമ്മൂട്ടി വിജയ് യുടെ അടുത്തു വന്നു, അഭിനന്ദിച്ചു

Written By:
Subscribe to Filmibeat Malayalam

ആഘോഷം നിറഞ്ഞ രാവില്‍ താരസമ്പന്നമായിട്ടാണ് അറുപത്തിമൂന്നാമത് ബ്രിട്ടാനിയ ഫിലിം ഫെയര്‍ പുരസ്‌കാര ദാനം നടന്നത്. തമിഴിലെയും തെലുങ്കിലെയും മലയാളത്തിലെയും കന്നടയിലെയുമെല്ലാം സൂപ്പര്‍താരങ്ങളും യുവതാരങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

എല്ലാവരും വന്നു നിവിന്‍ പോളിയെ കെട്ടിപിടിച്ചു, മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല!!

മമ്മൂട്ടിയും ചിരജ്ജീവിയുമായിരുന്നു ചടങ്ങിലെ മെഗാതാരങ്ങള്‍. പരിപാടിയുടെ വേദിയിലേക്ക് കടക്കവെ മമ്മൂട്ടിയ്ക്ക് ചുറ്റും സെക്യൂരിമാര്‍ ഉണ്ടായിരുന്നു. ആരാധകരുടെ തൊട്ടലും തോണ്ടലും ഒഴിവാക്കി അദ്ദേഹത്തെ സുരക്ഷിതനായി ഇരിപ്പിടത്തില്‍ എത്തിക്കുകയാണ് അവരുടെ ലക്ഷ്യം.

 sanchari-vijay-mammootty

എന്നാല്‍ സദസ്സിലേക്കുള്ള നടത്തത്തില്‍ ഒരാളെ കണ്ടപ്പോള്‍ മമ്മൂട്ടി ഒന്ന് നിന്നു. പിന്നെ സെക്യൂരിറ്റിമാരെ എല്ലാം മാറ്റി അയാളുടെ അടുത്തേക്ക് പോയി. അത് മറ്റാരുമായിരുന്നില്ല, ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സഞ്ചാരി വിജയ്!

നയന്‍താര കൈ നീട്ടി, പക്ഷെ മെഗാസ്റ്റാര്‍ കൈ കൊടുത്തില്ല; ജാഡയാണോ?

നാല് തവണ ദേശീയ പുരസ്‌കാരം നേടിയ മമ്മൂട്ടി വിജയ് യെ അഭിനന്ദിച്ചു. കന്നടയില്‍ നിന്ന് ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച ആളാണ് വിജയ്. മമ്മൂട്ടിയെ പോലുള്ള ഒരാളുടെ പ്രശംസ നടന് വലിയ സന്തോഷം നല്‍കി. അദ്ദേഹത്തിനൊപ്പം ഒരു സെല്‍ഫിക്ക് പോസ് കൊടുത്ത ശേഷമാണ് മമ്മൂട്ടി പിന്നെ ഇരിപ്പിടത്തിലേക്ക് പോയത്.

English summary
The last award recipient for the evening at the 63rd Britannia Filmfare Awards South, Mammootty, was making his way out of the venue when he spotted Kannada actor Sanchari Vijay and broke through his security barrier to congratulate him on his National Award win.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam