കുറെക്കാലമായുളള തന്‌റെ ആഗ്രഹം സാധിച്ച് മമ്മൂട്ടി! വീഡിയോ പങ്കുവെച്ച് മെഗാസ്റ്റാര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ലോക്ഡൗണ്‍ കാലം കൂടുതല്‍ സമയവും കുടുംബത്തിനൊപ്പമാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. വീട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമൊക്കെ മുന്‍പ് മമ്മൂക്ക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും ആരാധകര്‍ക്കായി മമ്മൂട്ടി പോസ്റ്റ് ചെയ്തിരുന്നു. 69ാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 7ന് മമ്മൂക്ക ആഘോഷിച്ചത്.

സിനിമാലോകവും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് മെഗാസ്റ്റാറിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നത്. ആശംസകള്‍ അറിയിച്ചതിന് എല്ലാവരോടും നന്ദി അറിയിച്ചും മമ്മൂട്ടി പിന്നീട് എത്തിയിരുന്നു. അതേസമയം പിറന്നാളിന് പിന്നാലെ മെഗാസ്റ്റാര്‍ പങ്കുവെച്ച പുതിയ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കുറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു ക്യാമറ കൈയ്യില്‍ കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം.
സമൂഹ മാധ്യമങ്ങളിലൂടെ മമ്മൂക്ക തന്നെയാണ് ക്യാമറ കാണിച്ചുകൊണ്ടുളള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇനി ഇതിലൂടെയായിരിക്കും ഞാന്‍ ഫോട്ടോസ് എടുക്കുകയെന്നും മമ്മൂക്ക പറഞ്ഞു. ഏതായാലും മെഗാസ്റ്റാറിന്റെ പുതിയ അണ്‍ബോക്‌സിംഗ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ലോക്ഡൗണ്‍ സമയത്ത് മമ്മൂക്ക പകര്‍ത്തിയ ചിത്രങ്ങള്‍ മുന്‍പ് തരംഗമായി മാറിയിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ ഫോട്ടോഗ്രഫിയിലും വലിയ താല്‍പര്യമുളള ആളാണ് അദ്ദേഹം.
സിനിമാ ചിത്രീകരണത്തിന്റെ ഇടവേളകളിലെല്ലാം ക്യാമറ എടുത്ത് മമ്മൂക്ക ചിത്രങ്ങള്‍ എടുക്കാറുണ്ട്. ഇതേ കുറിച്ച് അദ്ദേഹത്തിന്‌റെ സുഹൃത്തുക്കളെല്ലാം മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം ഇത്തവണയും മമ്മൂട്ടിയുടെ പിറന്നാള്‍ ഇന്‍ഡസ്ട്രി ഒന്നടങ്കം ആഘോഷിച്ചിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാസങ്ങളോളമായി മമ്മൂക്ക വീട്ടില്‍ തന്നെയാണ്. മെഗാസ്റ്റാറിന്റെ പുതിയ സിനിമകളുടെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രമായ വണിന്റെ ടീസര്‍ പുറത്തുവന്നിരുന്നു. കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെതായി പ്രഖ്യാപിച്ച ബിലാല്‍ അടക്കമുളള ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സൂപ്പര്‍താരങ്ങളെല്ലാം സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന സമയത്ത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായി തുടര്‍ച്ചയായി സിനിമകള്‍ ചെയ്തിരുന്നു മമ്മൂക്ക. ഇങ്ങനെ സിനിമകള്‍ ചെയ്യുന്നതിന് കാരണം പൈസയല്ലെന്നും അഭിനയത്തോടുളള അടങ്ങാത്ത അഭിനിവേശമാണെന്നും നടന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications