»   » ധര്‍മജന് വേണ്ടി പിഷാരടി ട്രംപിനോട് വാദിച്ചു ജയിച്ചു;മമ്മൂട്ടിയ്ക്ക് ചിരി സഹിക്കാന്‍ കഴിയുന്നില്ല...

ധര്‍മജന് വേണ്ടി പിഷാരടി ട്രംപിനോട് വാദിച്ചു ജയിച്ചു;മമ്മൂട്ടിയ്ക്ക് ചിരി സഹിക്കാന്‍ കഴിയുന്നില്ല...

By: Rohini
Subscribe to Filmibeat Malayalam

രമേശ് പിഷാരടിയ്ക്ക് കേരളത്തില്‍ എത്രത്തോളം ആരാധകരുണ്ട് എന്ന് മനസ്സിലാക്കിയത് ആ ഒരൊറ്റ എപ്പിസോഡിലൂടെയാണ്. ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയ എപ്പിസോഡില്‍ പിഷാരടിയെ കാണാതായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി.

പിഷാരടി പിന്നില്‍ വന്ന് പേടിപ്പിച്ചു, രമ്യ നമ്പീശന്‍ അലറി വിളിച്ചു; വീഡിയോ കാണൂ

അല്ലെങ്കിലും ഇപ്പോള്‍ രമേശ് പിഷാരടി സ്റ്റാറാണ്. കൂടെ ധര്‍മജനും ഉണ്ടെങ്കില്‍ പറയുകയും വേണ്ട. ഏഷ്യനെറ്റിന്റെ രണ്ടാം കോമഡി അവാര്‍ഡ് നൈറ്റില്‍ മമ്മൂട്ടിയെ പോലും കുടുകുടാ ചിരിപ്പിയ്ക്കുന്ന പ്രകടനാണ് പിഷു കാഴ്ചവച്ചത്. അതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

ധര്‍മജന് പുരസ്‌കാരം

പുരസ്‌കാര നിശയില്‍ ധര്‍മജന് പുരസ്‌കാരം ലഭിച്ചപ്പോഴായിരുന്നു രമേശ് പിഷാരയുടെ പെര്‍ഫോമന്‍സ്. ഡാണാള്‍ഡ് ട്രംപിനോട് സംസാരിച്ച് വാദിച്ച് ധര്‍മജന് പിഷാരടി ആ പുരസ്‌കാരം വാങ്ങിക്കൊടുക്കുകയായിരുന്നുവത്രെ.

കൈ മുട്ടി ചിരിച്ച് മെഗാസ്റ്റാര്‍

പൊതുവെ ഗൗരവക്കാരനായ മമ്മൂട്ടി പോലും രമേശ് പിഷാരടിയുടെ പെര്‍ഫോമന്‍സില്‍ വീണുപോയി. മമ്മൂട്ടി കൈ മുട്ടി ചിരിയ്ക്കുന്ന കാഴ്ചയാണ് സദസ്സില്‍ കണ്ടത്. മമ്മൂട്ടി മാത്രമല്ല ജയറാം, മംമ്ത മോഹന്‍ദാസ്, ദിലീപ്, സിദ്ദിഖ്, ജയസൂര്യ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിവരും മനസ്സറിഞ്ഞ് ചിരിച്ചു.

പിഷാരടി ഷെയര്‍ ചെയ്തു

കഴിഞ്ഞ ശനിയാഴ്ചയാണ് പരിപാടി ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തത്. വീഡിയോ യൂട്യൂബില്‍ എത്തിയിട്ടില്ല. ക്ലിയര്‍ അല്പം കുറഞ്ഞതാണെങ്കിലും ഈ കോമഡി വീഡിയോ പിഷാരടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തു

കാണൂ

കണ്ടു സ്വയം മറന്ന് ചിരിക്കാം... അജുവും നീരജുമൊക്കെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ചിരിയ്ക്കുന്ന കാണാം.

English summary
Mammootty can't stop laughing while watching Pisharody's comedy
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam