»   » കുരുന്നുകള്‍ക്കൊപ്പം മമ്മൂട്ടിയുടെ പിറന്നാളാഘോഷം

കുരുന്നുകള്‍ക്കൊപ്പം മമ്മൂട്ടിയുടെ പിറന്നാളാഘോഷം

Posted By:
Subscribe to Filmibeat Malayalam

കേരളക്കര മലയാള സിനിമയിലെ മെഗാസ്റ്റാറന്റെ ജന്മദിനം വളരെ ആഘോഷമാക്കുകയാണ്. എന്നാല്‍ മമ്മൂട്ടി തന്റെ 64 ാം ജന്മദിനം ഷൂട്ടിങ് ലൊക്കേഷനവില്‍ വളരെ ലളിതമായി ആഘോഷിച്ചു.

എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. കൊച്ചിയിലെ ഗ്രിഗോറിയന്‍ സ്‌കൂളില്‍വച്ചായിരുന്നു പിറന്നാള്‍ ആഘോഷം. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ആഘോഷത്തില്‍ പങ്കെടുത്തു.

mammootty-birth-day

ചടങ്ങില്‍ വച്ച് പിറന്നാള്‍ കേക്ക് മുറിച്ച് അദ്ദേഹം കുട്ടികള്‍ക്കൊപ്പം പങ്കുവച്ചു. സംവിധായകനായ എ കെ സാജന്‍, ആന്റോ ജോസഫ്, ജോര്‍ജ് എന്നിവര്‍ ആഘോഷത്തില്‍ മമ്മൂട്ടിക്കൊപ്പം പങ്കുചേര്‍ന്നു.

പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം മമ്മൂട്ടി തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ഷെയര്‍ ചെയ്തത്. രാവിലെ തന്നെ ദുല്‍ഖര്‍ ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങള്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകളര്‍പ്പിച്ചിരുന്നു. ഫെയ്‌സ്ബുക്കിലും മമ്മൂട്ടിയുടെ പിറന്നാളാഘോഷം തന്നെയാണ് തരംഗം.

English summary
Mammootty celebrated his 64th birthday today on the sets of AK Sajan-directed movie in Kochi with school kids

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam