മണവാളന്‍ ലുക്കില്‍ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്
'മംഗ്ലീഷ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു 63ആം വയസ്സിലുമുള്ള മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്ക്. ഇപ്പോള്‍ 'ഭാസ്‌കര്‍ ദ റാസ്‌കല്‍' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് കണ്ട് ഞെട്ടാന്‍ തയ്യാറായിക്കൊള്ളൂ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ന്യൂ ഇയര്‍ ദിനത്തില്‍ റിലീസ് ചെയ്തു. കസവുടുത്ത ചുള്ളന്‍ മണവാളന്‍ ലുക്കിലാണ് മമ്മൂട്ടി യുടെ ഫസ്റ്റ് ഗെറ്റപ്പ്. സിദ്ദഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ജനുവരി ഒന്നിന് ന്യൂ ഇയര്‍ ആഘോഷിച്ചുകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

2010 ല്‍ പുറത്തിറങ്ങിയ 'ദ ഇലക്ട്ര' എന്ന ചിത്രത്തിന് ശേഷം നയന്‍താര വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് ഭാസ്‌കര്‍ ദ റാസ്‌കലിലൂടെ. സിദ്ദിഖ് നേരത്തെ സംവിധാനം ചെയ്ത 'ബോഡി ഗാര്‍ഡ്' എന്ന ചിത്രത്തിലും നയന്‍താരയായിരുന്നു നായിക.
ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നത്. നേരത്തെ തസ്‌കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിട്ടുണ്ട്. 'ക്രോണിക് ബാച്ചിലര്‍' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌ക്കല്‍.


Click it and Unblock the Notifications