»   » പരാജയങ്ങള്‍ മമ്മൂട്ടിയുടെ കണ്ണുതുറപ്പിയ്ക്കുന്നു

പരാജയങ്ങള്‍ മമ്മൂട്ടിയുടെ കണ്ണുതുറപ്പിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/mammootty-changes-attitude-new-projects-2-101568.html">Next »</a></li></ul>
Mammootty
പരാജയങ്ങള്‍ മോളിവുഡിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണുതുറപ്പിയ്ക്കുന്നു. വെള്ളിത്തിരയിലെ തന്റെ സാന്നിധ്യം കൊണ്ടുമാത്രം വിജയങ്ങള്‍ സൃഷ്ടിയ്ക്കുന്ന തന്ത്രം ഇനിയും ചെലവാകില്ലെന്നാണ് താരം തിരിച്ചറിയുന്നത്.

മലയാള സിനിമയിലുണ്ടാവുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി അഭിനയ ജീവിതത്തില്‍ ഒരു തിരുത്തലിന് മമ്മൂട്ടി തയാറാക്കഴിഞ്ഞു. കാമ്പുള്ള കഥയും തിരക്കഥയുമുള്ള സിനിമകളുമായി മാത്രമേ താനിനി സഹകരിയ്ക്കൂവെന്നാണ് നടന്‍ വ്യക്തമാക്കിയിരിക്കുന്നത്. ശക്തമായ തിരക്കഥകള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും ഇദ്ദേഹം തുടങ്ങിക്കഴിഞ്ഞതായാണ് ചലച്ചിത്രരംഗത്തെ സംസാരം.

മലയാള സിനിമയില്‍ പെടുന്നനെയുണ്ടായ മാറ്റം പലരെയും മാനസികമായി തളര്‍ത്തിയെന്നത് യാഥാര്‍ഥ്യമാണ്. പുതിയ ആശയങ്ങളുമായെത്തിയ ഒരു കൂട്ടം യുവപ്രതിഭകളാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. കാലത്തിനൊത്ത് മാറാന്‍ കഴിയാത്തവര്‍ സിനിമയില്‍ നിന്ന് പുറത്തേക്കുള്ള പാതയിലാണ്. പലരിലും ഇത് ഈഗോ വളര്‍ത്തുകയും ചെയ്തിരിയ്ക്കുന്നു. ഇതെല്ലാം ഒഴിവാക്കാനാണ് മമ്മൂട്ടിയുടെ ശ്രമം.

കരിയറിനെ സംരക്ഷിയ്ക്കാന്‍ മമ്മൂട്ടി കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടതോടെ അദ്ദേഹത്തെ നായകനാക്കി സിനിമ ഒരുക്കാനിരുന്ന പല സംവിധായകരും നെട്ടോട്ടത്തിലാണ്. .തന്നെ നായകനാക്കി പ്രഖ്യാപിച്ച ഒരു ഡസനോളം സിനിമകള്‍ അനിശ്ചിതമായി മമ്മൂട്ടി മാറ്റിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഈ സംവിധായികര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. ഇതോടെ ആറ്റുനോറ്റിരുന്ന പ്രൊജക്ടുകള്‍ ഏത് വിധേയനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഈ സംവിധായകര്‍.
അടുത്ത പേജില്‍
കടുത്ത നിലപാടിലേക്ക് മമ്മൂട്ടി

<ul id="pagination-digg"><li class="next"><a href="/news/mammootty-changes-attitude-new-projects-2-101568.html">Next »</a></li></ul>
English summary
Actor Mammootty, realizing that his screen presence alone won't do the trick, is searching for strong scripts to fuel a flagging career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam