കടുത്ത നിലപാടിലേക്ക് മമ്മൂട്ടി

കഴിഞ്ഞ രണ്ട് വര്‍ഷമായി മമ്മൂട്ടിയുടേതായി തിയറ്ററുകളിലെത്തിയ ഭൂരിഭാഗം സിനിമകളും തകര്‍ന്നടിഞ്ഞിരുന്നു. 2010ല്‍ മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടറിന് ശേഷം തുടര്‍ച്ചയായി മമ്മൂട്ടിയുടെ ഏഴോളം സിനിമകളാണ് പരാജയം രുചിച്ചത്. നല്ല കൂട്ടുകെട്ടുകളായിരുന്നെങ്കിലുംമികച്ച തിരക്കഥകളുടെ അഭാവമായിരുന്നു മമ്മൂട്ടി സിനിമകള്‍ക്ക് തിരിച്ചടിയായത്.
അതേസമയം നവാഗതരുടെ ലോ ബജറ്റ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടുമ്പോഴായിരുന്നു മമ്മൂട്ടി സിനിമകള്‍ തിരിച്ചടിയേറ്റു വാങ്ങിയതെന്നും ശ്രദ്ധേയം. ഇതൊക്കെ തിരിച്ചറിഞ്ഞാണ് കരിയറില്‍ ഒരു ചുവടുമാറ്റത്തിന് നടന്‍ തയാറായിരിക്കുന്നത്. അനൗണ്‍സ് ചെയ്യപ്പെട്ട പല പ്രൊജക്ടുകളും മമ്മൂട്ടി ക്യാന്‍സല്‍ ചെയ്തു കഴിഞ്ഞുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇതിനൊപ്പം ചില പ്രൊജക്ടുകളില്‍ കാര്യമായ മാറ്റിമറിയ്ക്കലുകള്‍ നടത്തിയതായും സൂചനകളുണ്ട്.
തനിയ്ക്ക് വിശ്വാസമുള്ള ലാല്‍ജോസ്, രഞ്ജിത്ത് എന്നീ സംവിധായകരുടെ സിനിമകളുമായി മുന്നോട്ടുകൊണ്ടു പോകാന്‍ മമ്മൂട്ടി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ചില പുതുമുഖ സംവിധായകരുടെ സിനിമകള്‍ ക്യാന്‍സല്‍ ചെയ്തുവെന്നും മറ്റുചില സിനിമകളുടെ കഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞുവെന്നും നടനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications