മമ്മൂട്ടി സിനിമകളുടെ സംവിധായകര്‍ അങ്കലാപ്പില്‍

മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ വിഎം വിനു ഗണപതി എന്ന ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. ഈ പ്രൊജക്ട് നടന്‍ ഉപേക്ഷിച്ചു കഴിഞ്ഞു. പുതിയ തീരുമാനപ്രകാരം വെട്ടിലായ മറ്റൊരു സംവിധായകന്‍ ദീപനാണ്. പൃഥ്വിയുടെ ഹീറോയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ന്യൂസ്‌മേക്കര്‍ എന്നൊരു സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു ദീപന്‍.
എന്നാല്‍ കഥയില്‍ കാര്യമായ തിരുത്തലുകള്‍ വരുത്തിയാല്‍ മാത്രമേ ചിത്രീകരണം ആരംഭിയ്ക്കാന്‍ കഴിയൂവെന്ന് മമ്മൂട്ടി വ്യക്തമാക്കിയതോടെ ഈ സിനിമയുടെ ഭാവിയും അനിശ്ചിതത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രൊജക്ടില്‍ ചില മാറ്റങ്ങളുണ്ടായതിനാല്‍ ന്യൂസ്‌മേക്കര്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയെന്ന് ദീപന്‍ തന്നെ വെളിപ്പെടുത്തുന്നു.
കഴിഞ്ഞമാസം ഷൂട്ടിങ് ആരംഭിയ്‌ക്കേണ്ടിയിരുന്ന ഗണപതിയെന്ന പ്രൊജക്ട് ഉപേക്ഷിച്ച കാര്യം വിഎം വിനുവും സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയൊരു സബ്ജക്ടില്‍ മറ്റൊരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിയ്ക്കുന്നു. മമ്മൂട്ടി നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷാവസാനമേ ഉണ്ടാകൂ.
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് പ്രഖ്യാപിച്ച അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സിനിമയുടെ ഷൂട്ടിങും സമാനമായ കാരണങ്ങളാല്‍ വൈകുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അമല്‍ ഇതിന് മറ്റൊരു വിശദീകരണമാണ് നല്‍കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളായ മമ്മൂട്ടിയുടെയും പൃഥ്വിയുടെയും ഡേറ്റുകള്‍ ഒരുമിച്ച കിട്ടാത്തതാണ് പ്രൊജക്ട് വൈകിപ്പിയ്ക്കുന്നതെന്ന് അമല്‍ വിശദീകരിയ്ക്കുന്നു.
ബോക്‌സ് ഓഫീസില്‍ വീണ്ടും വെന്നിക്കൊടി പാറിയ്ക്കാന്‍ സിനിമയോടുള്ള തന്റെ സമീപനത്തില്‍ മാറ്റം വേണമെന്ന് മമ്മൂട്ടി മനസ്സിലാക്കിയിരിക്കുന്നു. താരത്തിന് മാത്രമല്ല മലയാള സിനിമയ്ക്കും ഇത് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല....
ആദ്യപേജില്‍
മമ്മൂട്ടി യാഥാര്‍ഥ്യം തിരിച്ചറിയുന്നു


Click it and Unblock the Notifications