twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി സ്വതന്ത്രനാകുന്നു

    By Nirmal Balakrishnan
    |

    സി.പി. സ്വതന്ത്രന്‍, ചെമ്പകശേരി പരമേശ്വരന്‍ എന്ന പ്രമാണിയുടെ മകന്‍. രാജ്യമുണ്ടായിട്ടും രാജ്യമില്ലാത്ത അവസ്ഥയിലാണ് സ്വതന്ത്രന്‍. നിഷ്‌കളങ്കനും സത്യസന്ധനുമായ സ്വതന്ത്രനെ ഉട്ടോപ്യയിലെ രാജാവ് എന്നാണ് എല്ലാവരും വിളിക്കുക. ഇല്ലാത്ത രാജ്യത്തെ രാജാവാണല്ലോ ഉട്ടോപ്യയിലെ രാജാവ്.

    കമലും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രം സമകാലിക കേരളത്തിലെ സാമൂഹിക രാഷ്ട്രീയത്തിലേക്കുള്ള കാമറവച്ചു നോക്കലാണ്. വളരെ കൗതുകമുള്ളൊരു കഥാപാത്രവുമായിട്ടാണ് മമ്മൂട്ടി വരുന്നത്. ഒരു പക്ഷേ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും സ്വതന്ത്രന്‍ എന്ന പേരില്‍ കഥാപാത്രം വരുന്നത്.

    mammootty

    കറുത്തപക്ഷികള്‍ എന്ന ചിത്രത്തിനു ശേഷം കമലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തില്‍ ജുവല്‍ മേരിയാണു നായിക.
    സ്വാന്ത്ര്യസമര സേനാനിയാണ് സ്വതന്ത്രന്റെ അച്ഛന്‍ പരമേശ്വരന്‍. സ്വത്തെല്ലാം മരുമകന്‍ സോമന്‍ തമ്പിയുടെ പേരില്‍ എഴുതിവച്ച ശേഷമാണ് അദ്ദേഹത്തിനു വിവാഹം കഴിക്കേണ്ടി വന്നതും അതില്‍ കുഞ്ഞുണ്ടാകുന്നതും. ആ കുട്ടിയാണ് സ്വതന്ത്രന്‍. ഇതോടെ അദ്ദേഹം വില്‍പ്പത്രം തിരുത്തിയെങ്കിലും അത് മരുമകന്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. നാട്ടിലും തറവാട്ടിലും വ്യക്തിത്വം സ്ഥാപിച്ചെടുക്കാന്‍ സ്വതന്ത്രന്‍ നടത്തുന്ന ശ്രമങ്ങളാണ് ഹാസ്യരൂപേണ കമല്‍ അവതരിപ്പിക്കുന്നത്.

    പൊതുപ്രവര്‍ത്തകയായ ഉമാദേവിയായിട്ടാണ് ജുവല്‍ മേരി അഭിനയിക്കുന്നത്. സ്വതന്ത്രനെ പ്രധാനമായും സഹായിക്കുന്നത് ഉമാദേവിയാണ്. ടിനി ടോം, സുധീര്‍ കരമന, ജയരാജ് വാര്യര്‍, ജനാര്‍ദ്ദനന്‍, എസ്.പി. ശ്രീകുമാര്‍, നന്ദു, മുകുന്ദന്‍, ഇന്ദ്രന്‍സ്, സുനില്‍ സുഗത. ആമേനിലൂടെ ശ്രദ്ധേയനായ പി.എസ്.റഫീഖ് ആണ് കഥയും തിരക്കഥയും എഴുതുന്നത്. നീല്‍ ഡി കുഞ്ഞയാണു കാമറ. മോഹന്‍ലാലിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിനു കാമറ ചലിപ്പിച്ചത് കുഞ്ഞയായിരുന്നു.

    English summary
    Mammootty's character named as 'swathandran' in Utyoppayile Rajavu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X