ലോക മലയാളി സമ്മേളനത്തിന്‌ മുഖ്യാതിഥിയായി മമ്മൂട്ടി

By Staff

സിംഗപ്പൂരില്‍ നടക്കുന്ന ലോക മലയാളി സമ്മേളനത്തിലെ മുഖ്യാതിഥിയായി മലയാളിയുടെ പ്രിയപ്പെട്ട താരമായ മമ്മൂട്ടിയെ സംഘാടകര്‍ ഔദ്യോഗികമായി ക്ഷണിച്ചു.

2008 ആഗസ്‌റ്റ്‌ 22 മുതല്‍ 24 വരെ സിംഗപ്പൂരിലാണ്‌ ലോക മലയാളി സമ്മേളനം നടക്കുന്നത്‌. ലോക മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 1995ല്‍ അമേരിക്കയിലാണ്‌ ആദ്യത്തെ ലോക മലയാളി സമ്മേളനം നടന്നത്.

ഇതിനു ശേഷം അഞ്ച്‌ ലോക മലയാളി സമ്മേളനങ്ങള്‍ വിവിധ രാജ്യങ്ങളിലായി സംഘടപ്പിയ്‌ക്കപ്പെട്ടിട്ടുണ്ട്‌. ആഗോള മലയാളിയുടെ പരിഛേദമാണ്‌‌ ഒരോ മലയാളി സമ്മേളന വേദികളില്‍ കാണാനാകുക.

അഭിനേതാവെന്നതിനു പുറമെ സമൂഹത്തിലെ മറ്റു പല മേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള മമ്മൂട്ടിയ്ക്ക് ലഭിയ്‌ക്കുന്ന മറ്റൊരംഗീകരമാണ്‌ ലോക മലയാളി സമ്മേളനത്തിലെ മുഖ്യാതിഥി പദവി.

കമലാഹാസനൊപ്പം ഏറ്റവും കൂടുതല്‍ തവണ നല്ല നടനുള്ള ദേശീയ അവാര്‍ഡ്‌ ജേതാവായിട്ടുള്ള മമ്മൂട്ടി 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ്‌ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X