പേരില്ലാതെ മമ്മൂട്ടിയെത്തുന്നു
പേരില്ലാത്ത കഥാപാത്രങ്ങളുമായി മലയാളത്തില്‍ ഒത്തിരി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടി പേരില്ലാത്തൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ഛാ ദിന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി വ്യത്യസ്തനായൊരു കഥാപാത്രമാകുന്നത്.
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ജാര്‍ഖണ്ഡില്‍ നിന്നു കൊച്ചിയില്‍ തിരിച്ചെത്തുന്ന ഒരാളുടെ ജീവിതത്തില്‍ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് അച്ഛാദിന്‍. കോമഡിയുടെ ട്രാക്കിലാണ് സിനിമ മുന്നേറുന്നത്. മമ്മൂട്ടി നായകനായ ഇമ്മാനുവല്‍ എന്ന ചിത്രത്തിനു കഥയെഴുതിയ വിജീഷ് ആണ് അച്ഛാദിന്‍ എഴുതുന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായി പത്മരാജ് അഭിനയിക്കുന്നു. മരിച്ച നടന്‍ രതീഷിന്റെ മകനാണ് പത്മരാജ്.

മണിയന്‍ പിള്ള രാജു, രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രര്‍, സുധീര്‍ കരമന, കുഞ്ചന്‍, മോളി കണ്ണമാലി, അഞ്ജലി അനീഷ് എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. ഉത്തരേന്ത്യന്‍ നടിയായിരിക്കും നായിക. തെലുങ്ക് വില്ലന്‍ കിഷോര്‍ ആണ് ഇതിലും വില്ലന്‍. മുന്‍പ് പത്മകുമാര്‍ സംവിധാനം ചെയ്ത ജയറാം ചിത്രമായ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തില്‍ വില്ലനായിരുന്നു കിഷോര്‍.
മമ്മൂട്ടിയുടെ മേക്കപ്പമാന്‍ ആയിരുന്ന ജോര്‍ജ് ആണ് നിര്‍മാണം. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ആയിരുന്നു മാര്‍ത്താണ്ഡന്റെ ആദ്യചിത്രം. ഇമാനുവലിനു ശേഷം ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ ഓണചിത്രമായിരിക്കും അച്ഛാദിന്‍.


Click it and Unblock the Notifications











