ദേശീയ ചലചിത്ര അവാര്‍ഡ്; മികച്ച നടനുള്ള അവസാന റൗണ്ടില്‍ മമ്മൂട്ടിയും
കോട്ടയം: മാര്‍ച്ച് അവസാന വാരം ദേശീയ ചലചിത്ര അവാര്‍ഡ് പ്രഖ്യാപിക്കാനിരിക്കെ മികച്ച നടനുള്ള അന്തിമ പുരസ്‌കാര പട്ടികയില്‍ മമ്മൂട്ടിയും ഇടം പിടിച്ചു. പികെ എന്ന സിനിമയിലെ പ്രകനടത്തിന് ആമിര്‍ഖാനും, ഹൈദര്‍ എന്ന ചിത്രത്തിലെ പ്രകടത്തിന് ഷാഹിദ് കപൂറും മുന്നറിയിപ്പ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുമാണ് അവര്‍ഡിനായി ഏറ്റുമുട്ടുന്നത്.
മികച്ച നടിക്കുള്ള അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോക്‌സിങ് ചാമ്പ്യന്‍ മേരികോമിന്റെ കഥ പറഞ്ഞ 'മേരി കോം' എന്ന ചിത്രത്തിലെ മികച്ച അഭിനയമാണ് പ്രിയങ്കയെ അവാര്‍ഡ് പട്ടികയില്‍ മുന്നിലെത്തിച്ചിരിക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് കങ്കണ റൗട്ടും പ്രിയങ്കയോട് മത്സരിക്കാനുണ്ട്.

മലയാളത്തില്‍ നിന്നും 15 സിനിമകള്‍ അവസാന റൗണ്ടില്‍ ഇടംപിടിച്ചതായാണ് വിവരം. ബാംഗ്ലൂര്‍ ഡേയ്‌സ് (അഞ്ജലി മേനോന്‍), ജലം (പത്മകുമാര്‍), ഐന്‍ (സിദ്ധാര്‍ഥ് ശിവ), മുന്നറിയിപ്പ് (വേണു), കംപാര്‍ട്ട്‌മെന്റ് (സലിംകുമാര്‍), ഞാന്‍ (രഞ്ജിത്), ഞാന്‍ നിന്നോടു കൂെടയുണ്ട് (പ്രിയനന്ദനന്‍), ഒറ്റാല്‍( ജയരാജ്), ഒരാള്‍പ്പൊക്കം(സനല്‍കുമാര്‍ ശശിധരന്‍), അലിഫ്(എം.ജെ.മുഹമ്മദ് കോയ) തുടങ്ങി 15 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ഇടംനേടിയത്.
അതേസമയം, മഞ്ജുവാര്യര്‍ ചിത്രം 'ഹൗ ഓള്‍ഡ് ആര്‍ യു' അവസാന റൗണ്ടില്‍ എത്തിയില്ല. തമിഴ് സംവിധായകന്‍ ഭാരതി രാജയാണ് ദേശീയ പുരസ്‌കാര നിര്‍ണ്ണയ സമിതി ചെയര്‍മാന്‍. ജയശ്രീ അറോറാ, മന്‍മോഹന്‍ ചാരു, കേവല്‍ അറോറാ, ലേഖാ ടണ്ഠന്‍, ഭാഗ്യരാജ്, മലയാളി നിരൂപകന്‍ ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.


Click it and Unblock the Notifications