വണ്‍വേ ടിക്കറ്റെടുത്താല്‍ പരുന്തിനെ കാണാം
സിനിമയ്ക്കകത്തെ സിനിമ ഒരു പുതിയ പ്രമേയമല്ല. സിനിമക്കാരായി തന്നെ താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും സിനിമാരംഗത്തെ പ്രശ്നങ്ങള്‍ പ്രമേയമാക്കുന്നതും സിനിമയില്‍ പലപ്പോഴും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു സിനിമയുടെ യഥാര്‍ത്ഥ ഷൂട്ടിംഗ് മറ്റൊരു സിനിമയില്‍ കാണിക്കുന്നത് ഇതാദ്യമായിരിക്കും.
പൃഥ്വിരാജ് നായകനാവുന്ന വണ്‍വേ ടിക്കറ്റിലാണ് ഇത്തരം രംഗമുള്ളത്. ഈ ചിത്രത്തില്‍ മമ്മൂട്ടി ചിത്രമായ പരുന്തിന്റെ ഷൂട്ടിംഗ് രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥയുമായി ബന്ധമുള്ളതു കൊണ്ടാണ് സിനിമയ്ക്കുള്ളില്‍ മറ്റൊരു യഥാര്‍ത്ഥ സിനിമ കടന്നുവരുന്നത്.
മമ്മൂട്ടി ഫാനായ കുഞ്ഞാപ്പു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും പരുന്തിന്റെ സെറ്റിലെത്തി മമ്മൂട്ടിയെ കാണുന്നതാണ് വണ്‍വേ ടിക്കറ്റില്‍ ചിത്രീകരിച്ചിരിക്കുന്നത്. പരുന്തിന്റെ സംവിധായകന്‍ എം.പത്മകുമാര്‍, തിരക്കഥാകൃത്ത് ടി.എ.റസാഖ്, ഛായാഗ്രാഹകന്‍ സഞ്ജീവ് ശങ്കര്‍ എന്നിവരും ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വണ്‍വേ ടിക്കറ്റ് സംവിധാനം ചെയ്യുന്നത് ബിപിന്‍ പ്രഭാകറാണ്. തിരക്കഥ രചിച്ചിരിക്കുന്നത് ബാബു ജനാര്‍ദ്ദനന്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍
വണ്‍വേ ടിക്കറ്റ്: ചിത്രങ്ങള്‍


Click it and Unblock the Notifications