ചോദ്യം തന്നെ വിഷമകരമാണ്! വിശ്വസിക്കൂ, മമ്മൂട്ടിക്ക് അവാർഡില്ലാത്തത് ഇതു കൊണ്ട്, മറുപടി പറഞ്ഞ് ജൂറി

ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമായിരുന്നു പേരൻപ് തമിഴിൽ പുറത്തിറങ്ങിയ ചിത്രത്തിന് മലയളത്തിലും തെന്നിന്ത്യൻ ഭാഷകളിലുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പേരൻപ് ചർച്ച വിഷയമായിരുന്നു. നിരവധി പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു.

രാഹുല്‍ റവൈല്‍

ചിത്രത്തിൽ മമ്മൂട്ടിയുടെ അമുദനായുളള പ്രകടനത്തിന് ദേശീയ പുരസ്കാരം ലഭിക്കുമെന്നുളള ചർച്ചകളും സജീവമായിരുന്നു. എന്നാൽ പുരസ്കാര പ്രഖ്യാപനത്തിൽ പേരൻപിന് അവാർഡുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിത പുരസ്കാര നിർണ്ണയെത്തെ കുറിച്ച് തുറന്നു പറയുകയാണ് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍. വിമർശനം ഉയർന്നു വന്ന സാഹചര്യത്തിലായിരുന്നു മറുപടി.

അമുദനനും  പപ്പയും

അമുദനനും പപ്പയും

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ മാനസിക ശരീരിക അവസ്ഥയിലൂടെ കടന്നു പോകുന്ന അച്ഛന്റേയും മകളുടേയും കഥ പറഞ്ഞ ചിത്രമായിരുന്നു പേരൻപ്. അമുദനെന്ന അച്ഛനായി മമ്മൂട്ടി എത്തിയപ്പോൾ മകൾ പാപ്പയായി എത്തിയത് സാധനയായിരുന്നു. ചിത്രത്തിൽ മമ്മൂക്ക അഭിനയിക്കുന്നതിന് പകരം ജീവിക്കുകയായിരുന്നു എന്നാണ് പുറത്തു വന്ന അധിക പ്രതികരണങ്ങളും. പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു പേരൻപ്.

ദേശീയ പുരസ്കാരങ്ങളിൽ ഇടം  പിടിക്കാതെ

ദേശീയ പുരസ്കാരങ്ങളിൽ ഇടം പിടിക്കാതെ

തമിഴിൽ പുറത്തിറങ്ങിയ ചിത്രത്തിന് തെന്നിന്ത്യയിൽ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. അന്തർദേശീയ തലത്തിൽ തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയ്ക്ക് മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിക്കുമെന്നുളള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ പുരസ്കാ പ്രഖ്യാപനത്തിൽ പേരൻപ് ഇടം പിടിച്ചിരുന്നില്ല. പ്രത്യേക ജൂറി പരാമർശം പോലും ചിത്രത്തിനോ താരങ്ങൾക്കോ ലഭിച്ചിരുന്നില്ല.

എന്ത് കൊണ്ട്  പുരസ്കാരം ലഭിച്ചില്ല

എന്ത് കൊണ്ട് പുരസ്കാരം ലഭിച്ചില്ല

പുരസ്കാര പ്രഖ്യാപനവേളയിൽ തന്നെ അവാർഡിനായി മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം ഉയർന്നിരുന്നു,. എന്നാൽ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ ജൂറി ഒഴിഞ്ഞു മാറുകയായിരുന്നു.‘'എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് പുരസ്‌കാരം നല്‍കിയില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നത് തന്നെ വിഷമകരമായ കാര്യമാണ്. നേരത്തെ പറഞ്ഞത് പോലെ ഇത് ജൂറി ഒന്നിച്ചെടുത്ത തീരുമാനമാണ്.

ഇത് ജൂറിയുടെ തീരുമാനമാണ്

എന്നെ വിശ്വസിക്കൂ...ഇതത്ര എളുപ്പമുള്ള കാര്യമല്ല. വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. ഞങ്ങളെ സംബന്ധിച്ച് ഇന്ന ആള്‍ക്ക് എന്തുകൊണ്ട് അവാര്‍ഡ് കൊടുക്കണം ഇന്ന ആള്‍ക്ക് എന്തുകൊണ്ട് അവാര്‍ഡ് കൊടുക്കരുത് എന്ന് വേര്‍തിരിക്കുക എന്നത് വ്യക്തിനിഷ്ഠമായ കാര്യമാണ്. ഇത് ജൂറിയുടെ തീരുമാനമാണ്. അതാണ് നിങ്ങളെ അറിയിച്ചത് രാഹുല്‍ റവൈയില്‍ പ്രതികരിച്ചു.

വിക്കിയും ആയുഷ്മാനും

വിക്കിയും ആയുഷ്മാനും

ബോളിവുഡ് താരങ്ങളായ വിക്കി കൗശലും ആയുഷാമാൻ ഖുറേഷിയുമാണ് മികച്ച നടന്മാർ. ആദിത്യ ധര്‍ സംവിധാനം ചെയ്ത ഉറി ദ് സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലെ പ്രകടനമാണ് വിക്കിയെ പുരസ്കാരത്തിന് അർഹനാക്കിയത്.അന്ധാഥുൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയുഷ്മാൻ ഖുറാനയും മികച്ച നടനായി തിരഞ്ഞെടുത്തു. ഉറി സംവിധായകൻ ആദിത്യ ധാറാണ് മികച്ച സംവിധായകൻ.

മലയാളത്തിന്  5 പുരസ്കാരങ്ങൾ

മലയാളത്തിന് 5 പുരസ്കാരങ്ങൾ

ഇന്ത്യയിലെ വിവിധ ഭാഷകളിലായി 419 എൻട്രികളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ഇക്കുറി മലയാളത്തിന് 5 പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.ജോസഫിലെ പ്രകടനത്തിന് ജോജുവിന് ജൂറിയുടെ പ്രത്യേക പരാമർശവും ഓൾ എന്ന ചിത്രത്തിന് അന്തരിച്ച ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന് മികച്ച ക്യാമറയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിയ്ക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X