»   » കൊച്ചിന്‍ ഹനീഫയുടെ അനുശോചന ചടങ്ങില്‍ മമ്മൂട്ടി വരാത്തതിന് കാരണം, ആരും അറിയാത്ത ചില കാര്യങ്ങള്‍

കൊച്ചിന്‍ ഹനീഫയുടെ അനുശോചന ചടങ്ങില്‍ മമ്മൂട്ടി വരാത്തതിന് കാരണം, ആരും അറിയാത്ത ചില കാര്യങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

അഹങ്കാരിയാണ്, ദേഷ്യക്കാരനാണ്, കര്‍ക്കശക്കാരനാണ് തുടങ്ങിയ വിശേഷണങ്ങള്‍ മമ്മൂട്ടിയ്ക്ക് ആരും പറയാതെ തന്നെ ചാര്‍ത്തികൊടുത്ത ആള്‍ക്കാരുണ്ട്. സ്വയം രക്ഷപ്പെടാന്‍ വേണ്ടി താന്‍ അഹങ്കാരിയായി അഭിനയിക്കുകയാമെന്നാണ് ഇതേ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

സെറ്റിലിരുന്നു മമ്മൂട്ടി കരഞ്ഞു, എനിക്ക് സങ്കടം അടക്കാന്‍ കഴിയുന്നില്ല, കാരണം കേട്ട് സിദ്ദിഖ് ഞെട്ടി

എന്നാല്‍, മമ്മൂട്ടിയെ അടുത്തറിയാവുന്നവര്‍ക്ക് മാത്രം അറിയാവുന്ന ചില കാര്യങ്ങളുണ്ട്. തമാശകള്‍ കേട്ടാല്‍ പൊട്ടിച്ചിരിയ്ക്കുകയും, സങ്കടം വരുമ്പോള്‍ ആരും കാണാതെ കരയുകയും ചെയ്യുന്ന മമ്മൂട്ടി. അങ്ങനെ അധികമാരും അറിയാത്ത മമ്മൂട്ടിയുടെ ഒരു മുഖത്തെ കുറിച്ച് സിദ്ധിഖ് അടുത്തിടെ സംസാരിക്കുകയുണ്ടായി

സഹോദരനെ പോലെ

മമ്മൂട്ടി എനിക്ക് ഒരു ജ്യേഷ്ടസഹോദരനെ പോലെയാണെന്ന് സിദ്ധിഖ് പറയുന്നു. നമ്മുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചൊക്കെ ചോദിയ്ക്കുകയും, അവസരം മനസ്സിലാക്കി സഹായിക്കുകയും ചെയ്യാന്‍ മമ്മൂട്ടി മുന്നിലുണ്ടാവും എന്നാണ് സിദ്ധിഖ് പറഞ്ഞത്.

കൊച്ചിന്‍ ഹനീഫയുടെ വേര്‍പാട്

നടന്‍ കൊച്ചിന്‍ ഹനീഫയുടെ വേര്‍പാട് മമ്മൂട്ടിയെ വളരെ തളര്‍ത്തിയിരുന്നുവത്രെ. മരണശേഷം സിദ്ധിഖ് ഉള്‍പ്പടെയുള്ള സിനിമാ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ അനുശോചനത്തില്‍ മമ്മൂട്ടി പങ്കെടുക്കാതിരുന്നതിന് കാരണം ആ വേര്‍പാട് അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണത്രെ. (കൊച്ചിന്‍ ഹനീഫയുടെ മരണത്തില്‍ മണിയന്‍പിള്ളയെ കെട്ടിപ്പിടിച്ച് കരയുന്ന മമ്മൂട്ടി)

ഇപ്പോഴും സഹായം

കൊച്ചിന്‍ ഹനീഫ ജീവിച്ചിരിയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ വേര്‍പാടിന് ശേഷവും മമ്മൂട്ടി ആ കുടുംബത്തിന് താങ്ങും തണലുമായി നില്‍ക്കുന്നു എന്നും സിദ്ധിഖ് പറഞ്ഞു. അതും സാമ്പത്തികമായും അല്ലാതെയും. മക്കളുടെ കാര്യങ്ങളൊക്കെ എന്നും വിളിച്ചന്വേഷിക്കാറുണ്ട്.

ആരുടെ ജീവിതത്തിലും

എല്ലാവരുടെയും വളരെ സന്തോഷമുള്ള അവസരങ്ങളിലൊക്കെ മമ്മൂട്ടി ഉണ്ടാകണം എന്നില്ല. എന്നാല്‍ അവര്‍ക്കൊരു വിഷമഘട്ടം വരുമ്പോള്‍ ആദ്യം ഓടിയെത്തുന്നതും സഹായിക്കുന്നതും മമ്മൂട്ടി തന്നെയായിരിക്കും എന്ന് സിദ്ധിഖ് പറയുന്നു

മമ്മൂട്ടി കരഞ്ഞത്

പെട്ടന്ന് ദേഷ്യം വരുന്നത് പോലെ തന്നെ പെട്ടന്ന് സങ്കട വരുന്ന ആളുമാണ് മമ്മൂട്ടി എന്ന് സിദ്ധിഖ് പറഞ്ഞു. വടക്കന്‍ വീരാഗാഥയുടെ തിരക്കഥ വായിച്ച് മമ്മൂട്ടി കരയുന്നത് കണ്ടിട്ടുണ്ട് എന്ന് അടുത്തൊരു അഭിമുഖത്തില്‍ സിദ്ധിഖ് തന്നെ വെളിപ്പെടുത്തിയിരുന്നു.

English summary
Mammootty considers it as a responsibility to be there at any emergency situation

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam