മമ്മൂട്ടി തലശ്ശേരി മട്ടന്‍ ബിരിയാണി ഉണ്ടാക്കി
മമ്മൂട്ടിയുടെ മുപ്പത് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ പ്രേക്ഷകര്‍ കാണാത്ത ഒരു വേഷമില്ല. കാമുകനായും വില്ലനായും അച്ഛനായും അനുജനായും ഏട്ടനായും മലയാളികളുടെ മനസ്സില്‍ ഓടിയെത്തുന്ന എത്രയെത്ര കഥാപാത്രങ്ങള്‍. പക്ഷെ മമ്മൂട്ടി പചകക്കാരനായി വേഷമിട്ട ഒരു ചിത്രത്തിന്റെ പേര് പറയാന്‍ പറഞ്ഞാല്‍ ഒന്നു കുഴയും.
സിനിമയില്‍ മമ്മൂട്ടി എത്ര ചിത്രങ്ങളില്‍ പാചകക്കാരന്റെ വേഷം കെട്ടി എന്നറിയില്ല. പക്ഷെ യഥാര്‍ത്ഥ ജീവിത്തതില്‍ മമ്മൂട്ടി ഒരു അസ്സല്‍ പാചകക്കാരനാണ്. സിനിമയിലെ ആ കുറവ് ജീവിതത്തില്‍ മമ്മൂട്ടിയങ്ങ് നികത്തി.

മമ്മൂട്ടി തലശ്ശേരി മട്ടന്‍ ബിരിയാണി ഉണ്ടാക്കി! മംഗ്ലീഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചായിരുന്നു ആ അപൂര്‍വ്വ സംഭവം. മമ്മൂട്ടിയും സെറ്റിലെ മറ്റുള്ളവരും ചേര്‍ന്നാണ് പാചകം തുടങ്ങിയത്. ബിരിയാണി ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ മമ്മൂട്ടി തന്നെ അതെല്ലാവര്‍ക്കും വളമ്പിയും കൊടുത്തു.
മംഗ്ലീഷ് എന്ന ചിത്രത്തില്‍ ഒരു മത്സ്യവില്‍പനക്കാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇംഗ്ലീഷ് ഭാഷയോടുള്ള ഈ കഥാപാത്രത്തിന്റെ ഭ്രമമാണ് ചിത്രത്തിന് ഇത്തരത്തിലൊരു പേര്‍ നല്‍കാന്‍ കാരണം. നെതര്‍ ലാന്റില്‍ നിന്നെത്തുന്ന ഒരു വിദേശ വനിതയുമായി സൗഹൃദത്തിലാകുന്ന മത്സ്യത്തൊഴിലാളിയിലൂടെയാണ് കഥ വികസിക്കുന്നത്.


Click it and Unblock the Notifications











