ബിഎംഡബ്ല്യു ഷോറൂമില്‍ മമ്മൂട്ടിയുടെ സൈക്കിള്‍ സവാരി
മമ്മൂട്ടിയ്ക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും വാഹനങ്ങളോടുള്ള പ്രിയം നാട്ടുകാര്‍ക്ക് മൊത്തം അറിയാം. ആ വാഹനപ്രിയം മൂത്താണല്ലോ ദുല്‍ഖര്‍ സല്‍മാന്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ബൈക്ക് റൈസിങ് രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്തത്. വാഹനത്തോടും യാത്രയോടുമുള്ള പ്രിയം കൊണ്ട് ഇടയ്ക്ക് താന്‍ ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് കാറെടുത്ത് പോകാറുണ്ടെന്നു അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറയുകയുണ്ടായി.
മമ്മൂട്ടിയ്ക്കും വാഹനത്തോടുള്ള പ്രിയം ഏറെ കുറേ മലയാളികള്‍ക്കും അറിയാം. പക്ഷെ ഇത്രയ്ക്കങ്ങോട്ട് പ്രതീക്ഷിച്ചില്ല. വാഹനം മതി, അതിപ്പോള്‍ ഇരുചക്രമെന്നോ നാല് ചക്രവാഹനമെന്നോ വ്യത്യാസമില്ല. കണ്ടില്ലേ ദുബായിലെ ബിഎംഡബ്ല്യു ഷോറൂമില്‍ സൈക്കിള്‍ ചവിട്ടുന്ന കൊച്ചു പയ്യനെ!

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന ഫോട്ടോയാണിത്. അല്പം കൗതുകം നിറഞ്ഞ ദൃശ്യം കണ്ടവര്‍ അത് ഫോണില്‍ പകര്‍ത്തുന്നതും കാണാം. അങ്ങനെ ആരോ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാവാണ് സാധ്യത. എന്തായിരിക്കും ഈ സൗക്കിള്‍ സവാരിയുടെ ഉദ്ദ്യേശമെന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം ഏഷ്യാവിഷന്‍ അവാര്‍ഡ് സ്വീകരിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി ഷാര്‍ജയില്‍ പോയത്. ആ യാത്രയില്‍ എടുത്ത ഫോട്ടോ ആകാനാണ് സാധ്യത. എന്തായാലും ആരാധകര്‍ക്ക് നന്നേ രസിച്ചിട്ടുണ്ട്.


Click it and Unblock the Notifications











