»   » ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഷൂട്ടിങ് തുടങ്ങി

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഷൂട്ടിങ് തുടങ്ങി

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ സംബന്ധിച്ച് 2013 മികച്ച വര്‍ഷമാണെന്നതാണ് സൂചനകള്‍. ഇതുവരെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇനി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

രഞ്ജിത്ത് ഒരുക്കുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടി, ജി മാര്‍ത്താണ്ഡന്റെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. ഇതില്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടി സൂപ്പര്‍ചിത്രമാകുമെന്നകാര്യത്തില്‍ സംശയത്തിനിടയില്ല.

മാത്തുക്കുട്ടിയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടി കഴിഞ്ഞ ദിവസം ക്ലീറ്റസിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. രസകരമായ ഒരു പ്രമേയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ രൂപഭാവങ്ങളിലാണ് മമ്മൂട്ടിയെത്തുക.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

മമ്മൂട്ടിയെ നായകനാക്കി ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടി ഒരു നാടക നടന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷമാണ് മമ്മൂട്ടി ക്ലീറ്റസിന്റെ തൊടുപുഴയിലെ ലൊക്കേഷനിലെത്തിയത്. ചിത്രത്തില്‍ ഹണി റോസാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സജീവപ്രവര്‍ത്തകനായ ഫൈസല്‍ ലത്തീഫാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് നിര്‍മ്മിക്കുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം ഓണത്തിനാണ് പ്രദര്‍ശനത്തിനെത്തുക.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളായ തൊമ്മനും മക്കളും, പോത്തന്‍ വാവ, ചട്ടമ്പിനാട്, അണ്ണന്‍തമ്പി തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം തിരക്കഥയെഴുതിയത് ബെന്നി പി നായരമ്പലമായിരുന്നു. വീണ്ടും ഇവര്‍ ഒന്നിയ്ക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും സംഭവിക്കില്ലെന്ന് കരുതാം

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, അന്‍വര്‍ റഷീദ് എന്നിവര്‍ക്കൊപ്പം ഏറെക്കാലമായി സഹസംവിധായകനായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് ജി മാര്‍ത്താണ്ഡന്‍. അദ്ദേഹം ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ചിത്രമാണിത്. നവാഗതസംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഈയിടെയായി മമ്മൂട്ടി ഏറെ ഉല്‍സാഹം കാണിയ്ക്കുന്നുണ്ട്.

English summary
Mammootty's new movie G Marthandan's Daivathinte Swantham Cleetus started shooting at Thodupuzha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam