കൃഷിക്കമ്പം; മമ്മൂട്ടി സിനിമ കുറയ്ക്കുന്നു?

By Lakshmi

സൂപ്പര്‍താരം മമ്മൂട്ടിയ്ക്ക് സിനിമയോടുള്ള കമ്പം കുറഞ്ഞുതുടങ്ങിയോ, ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ അങ്ങനേയേ തോന്നൂ. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഒന്നിന് പിന്നാലെ ഒന്ന് എന്ന തരത്തില്‍ പരാജയം രുചിയ്ക്കുകയാണ്, ഇത് മമ്മൂട്ടിയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അതിനാല്‍ അദ്ദേഹം ക്രമേണ സിനിമകളുടെ എണ്ണം കുറയ്ക്കുന്നുവെന്നുമാണ് പറഞ്ഞുകേള്‍ക്കുന്നത്. സിനിമയ്ക്ക് കുറച്ച് സമയം മാത്രം നീക്കിവച്ച് കൂടുതല്‍ സമയം ഇഷ്ടകാര്യമായ കൃഷിയ്ക്കുവേണ്ടി മാറ്റിവെയ്ക്കാനാണത്രേ സൂപ്പര്‍ താരത്തിന്റെ തീരുമാനം.

കുമരകത്ത് മമ്മൂട്ടി 17 ഏക്കര്‍ നെല്‍പ്പാടം പാട്ടത്തിനെടുത്ത് ജൈവകൃഷി നടത്തുന്നകാര്യം നേരത്തേ തന്നെ വാര്‍ത്തയായിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനാണ് മമ്മൂട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. മൂന്നാറിലുള്ള ഓര്‍ഗാനിക് ടീ എസ്‌റ്റേറ്റിന്റെ നടത്തിപ്പിലും കാര്യമായി ശ്രദ്ധിക്കാന്‍ മമ്മൂട്ടിയ്ക്ക് പദ്ധതിയുണ്ടത്രേ.

mammootty

തമിഴകത്ത് രജനി, കമല്‍ ഹസ്സന്‍ തുടങ്ങിയവരെല്ലാം ഇപ്പോള്‍ ചെയ്യുന്നതുപോലെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ മികച്ച ചിത്രങ്ങള്‍ മാത്രം ചെയ്യുകയെന്നതാണ് മമ്മൂട്ടിയുടെ പുതിയ പോളിസിയെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. അതും തിരക്കഥ നന്നേ ശ്രദ്ധിച്ച് മാത്രമേ ഏത് ചിത്രവും ഏറ്റെടുക്കുകയുള്ളു. സുഹൃത്തുക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമെല്ലാം വേണ്ടി അടിയ്ക്കടി വിട്ടുവീഴ്ചകള്‍ ചെയ്യാറുള്ളത് മമ്മൂട്ടിയ്ക്ക് പാരയായി മാറിയിരിക്കുകയാണത്രേ. ഇങ്ങനെ പലര്‍ക്കുംവേണ്ടി കണ്ണടയ്ക്കുമ്പോള്‍ തിരക്കഥയുടെയും മറ്റും കാര്യത്തില്‍ മമ്മൂട്ടിയ്ക്ക് കാര്യമായി ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ഇനി ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് നില്‍ക്കാതെ സ്വന്തം ചിത്രം നല്ലതാണെന്ന് ഉറപ്പുവരുത്തുകമാത്രമേ മമ്മൂട്ടി ചെയ്യുവെന്നാണ് പറയപ്പെടുന്നത്.

ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്‌തെങ്കിലും മികച്ച അഭിപ്രായം നേടിയത് കുഞ്ഞനന്തന്റെ കട, ഇമ്മാനുവല്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ്. കടല്‍ കടന്നൊരു മാത്തുക്കുട്ടി, സൈലന്‍സ്, ബാല്യകാലസഖി, പ്രെയ്‌സ് ദി ലോര്‍ഡ്, ഗ്യാങ്‌സ്റ്റര്‍ തുടങ്ങി ഒട്ടേറെ കൊട്ടിഘോഷങ്ങളുമായി വന്ന ചിത്രങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

ഇനി മമ്മൂട്ടിയുടേതായി വരാനുള്ള ചിത്രങ്ങള്‍ മംഗ്ലീഷ്, മുന്നറിയിപ്പ്, വര്‍ഷം, രാജാധി രാജ എന്നിവയാണ്. ഇവയില്‍ മുന്നറിയിപ്പും വര്‍ഷവും ഏറെ വ്യത്യസ്തതകളുള്ള ചിത്രമാണെന്നാണ് സൂചന. മംഗ്ലീഷും രാജാധിരാജയും മമ്മൂട്ടിയുടെ സൂപ്പര്‍താര ഇമേജ് ഉപയോഗിക്കുന്ന ചിത്രങ്ങളാണെന്നും സൂചനയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X