മമ്മൂട്ടിയും സെലക്ടീവാകുന്നു

By Aswathi

അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളൊന്നും വിചാരിച്ചത്രെയും വിജയം കണ്ടില്ല. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രമാണ് ഒടുവില്‍ തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ച വച്ച മമ്മൂട്ടി ചിത്രം. അവിടെ നിന്നിങ്ങോട്ട് ഒന്നോ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് വിജയം കണ്ടത്. കമ്മത്ത് ആന്റ് കമ്മത്ത്, കടല്‍കടന്നൊരു മാത്തുക്കുട്ടി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സയലന്‍സ്, ബാല്യകാല സഖി, പ്രൈസ് ദി ലോര്‍ഡ് ഒടുവില്‍ ഗ്യാങ്‌സ്റ്റര്‍ വരെയും പരാജയമായിരുന്നു.

ഇമ്മാനുവലും കുഞ്ഞനന്തന്റെ കടയും മാത്രമാണ് ഇതില്‍ കുറച്ചെങ്കിലും മമ്മൂട്ടിയുടെ മാനം രക്ഷിച്ചത്. കാടല്‍ കടന്നൊരു മാത്തുകുട്ടി, പ്രൈസ് ദി ലോര്‍ഡ് ഗ്യാങ്‌സ്റ്റര്‍ പോലുള്ള ചിത്രങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചെത്തിയിട്ട് തിയേറ്ററിലെത്തുമ്പോള്‍ തകര്‍ന്നടിയുകയായിരുന്നു. ബഷീറിന്റെ മതിലുകള്‍ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ക്ക് ബാല്യകാല സഖിയും സംതൃപ്തി നല്‍കിയില്ല.

mammootty

ഇതെല്ലാം കൊണ്ടാണെന്നു തോന്നുന്നു. മമ്മൂട്ടിയും ഇനി കൂടുതല്‍ സെലക്ടീവാകാന്‍ തീരുമാനിച്ചു. ഇനി തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ. ആര്‍ക്കെങ്കിലും വേണ്ടി സിനിമ ചെയ്യുന്നതില്‍ നിന്ന് മാറി, ഇനി കഥയും തിരക്കഥയും നോക്കി നല്ല സിനിമാണെന്ന് തോന്നിയതിന് ശേഷം മാത്രമേ ചെയ്യുള്ളൂ എന്നാണ് മമ്മൂട്ടി പറയുന്നത്. ഇനി കഥയ്ക്കും തിരക്കഥയ്ക്കുമാണ് മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യം.

അതിന്റെ ആദ്യ കാല്‍വെപ്പാണ് വര്‍ഷം എന്ന ചിത്രമെന്നും മമ്മൂട്ടി പറഞ്ഞു. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷം. വര്‍ഷം എന്ന ചിത്രത്തിന് വേണ്ടി രഞ്ജത്ത് ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്കദ്ദേഹത്തില്‍ ആത്മവിശ്വാസമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നതും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X