»   » അതേത് കേസ് ?, എനിക്ക് വേണ്ടി മമ്മൂട്ടി ഒരു കേസും വാദിച്ചിട്ടില്ല; പ്രതികരണവുമായി ഇന്ദ്രജ

അതേത് കേസ് ?, എനിക്ക് വേണ്ടി മമ്മൂട്ടി ഒരു കേസും വാദിച്ചിട്ടില്ല; പ്രതികരണവുമായി ഇന്ദ്രജ

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു കാലത്ത് തെലുങ്ക് - മലയാളം സിനിമകളില്‍ നിറ സാന്നിധ്യമായിരുന്നു നടി ഇന്ദ്രജ. മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമൊക്കെ വേഷമിടുകയും ചെയ്തു. നായികാ വേഷങ്ങള്‍ക്കൊപ്പം പ്രതിനായിക വേഷവും ചെയ്യുന്നതിലൂടെയാണ് ഇന്ദ്രജ ശ്രദ്ധിക്കപ്പെട്ടത്.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വക്കീലായി മമ്മൂട്ടി, കേസ് വാദിച്ചത് ഇന്ദ്രജയ്ക്ക് വേണ്ടി !!

മലയാളികള്‍ക്കും ഏറെ സുപരിചിതയായ ഈ ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി യഥാര്‍ത്ഥ ജീവിതത്തില്‍ കോട്ടണിഞ്ഞതായ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. അതിന്റെ സത്യാവസ്ഥയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ഇന്ദ്രജ.

പ്രചരിച്ച വാര്‍ത്തകള്‍

ഇന്ദ്രജയും മാനേജരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേസായി. എന്നാല്‍ വാദിക്കാന്‍ ഇന്ദ്രജയ്ക്ക് സ്ഥിരമായ വക്കീലിനെ കിട്ടിയില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ വക്കീലായ മമ്മൂട്ടി ഈ വാര്‍ത്ത അറിഞ്ഞ് ഇന്ദ്രജയെ സഹായിക്കാന്‍ എത്തുകയായിരുന്നുവത്രെ. മമ്മൂട്ടി ഇന്ദ്രജയുടെ കേസ് വാദിയ്ക്കുകയും വിജയം നേടുകയും ചെയ്തു.

ഏത് കേസ്..?

എന്നാല്‍ ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് ഇന്ദ്രജ പറയുന്നത്. ഇത് ഏത് കേസ്.. ഇങ്ങനെ ഒരു കേസിനെ കുറിച്ച് എനിക്കറിയില്ല. എല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വാര്‍ത്തയും കേസും നിഷേധിച്ച് ഇന്ദ്രജ രംഗത്തെത്തിയത്.

മമ്മൂട്ടിയും ഇന്ദ്രജയും

മമ്മൂട്ടി നായകനായ ദ ഗോഡ്മാന്‍ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് നടിയായിരുന്ന ഇന്ദ്രജ മലയാള സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രതിനായികയായി ഇന്ദ്രജ എത്തി. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മമ്മൂട്ടിയുമായി ഈ രണ്ട് സിനിമകളുടെ ബന്ധം മാത്രമേയുള്ളൂ എന്നാണ് ഇന്ദ്രജ പറയുന്നത്.

ഇന്ദ്രജ മലയാളത്തില്‍

1993 ലാണ് ഇന്ദ്രജ സിനിമാ ലോകത്ത് എത്തുന്നത്. 98 വരെ തെലുങ്കില്‍ ഇന്ദ്രജ നിറഞ്ഞു നിന്നു. അതിനിടില്‍ ഒന്ന് രണ്ട് തമിഴ് സിനിമകളിലും സാന്നിധ്യം അറിയിച്ചു. 89 ന് ശേഷം കന്നട സിനിമയിലായിരുന്നു ഇന്ദ്രജയുടെ ശ്രദ്ധേ. 2000 ന് ശേഷമാണ് മലയാള സിനിമയില്‍ എത്തിയത്. പിന്നീട് മലയാള സിനിമയില്‍ സജീവമായി. ഇന്‍ഡിപെന്റന്‍സ്, എഫ്‌ഐആര്‍, ഉസ്താദ്, ശ്രദ്ധ, ഉന്നതങ്ങളില്‍ തുടങ്ങിയ ഒത്തിരി ചിത്രങ്ങളിലൂടെ 2007 വരെ ഇന്ദ്രജ മലയാളത്തില്‍ സജീവമായിരുന്നു. ഇപ്പോള്‍ വീണ്ടും തെലുങ്ക് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ് നടി

English summary
Mammootty did not appear for me in court as lawyer; Indraja rubbishes media report

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam